Posted On
date_range Updated On
date_range കള്ളപ്പണ കേസ്: നടി ജാക്വിലിന് വീണ്ടും സമൻസ്
ന്യൂഡൽഹി: സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് വീണ്ടും സമൻസ്. ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇ.ഒ.ഡബ്ല്യു) ആണ് ചോദ്യംചെയ്യലിന് ഹാജരാകാൻ സമൻസ് അയച്ചത്.
തിങ്കളാഴ്ച രാവിലെ 11ന് മന്ദിർമാർഗിലെ ഇ.ഒ.ഡബ്ല്യു ഓഫിസിൽ ഹാജരാകണം. കേസിൽ ഇത് രണ്ടാംതവണയാണ് ഡൽഹി പൊലീസ് ജാക്വിലിനെ ചോദ്യംചെയ്യാൻ വിളിപ്പിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച നടിയെ സുകേഷിന് പരിചയപ്പെടുത്തിയതായി കരുതുന്ന പിങ്കി ഇറാനിയോടൊപ്പം ജാക്വിലിനെ എട്ട് മണിക്കൂറിലധികം ചോദ്യംചെയ്തിരുന്നു. കേസിൽ ജാക്വിലിനെ പ്രതിയാക്കി ഇ.ഡി ആഗസ്റ്റ് 17നാണ് കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.