ഷാറൂഖ് ഖാന്റെ പത്താനെ പരിഹസിച്ച് പാകിസ്താൻ താരം; 'വിഡിയോ ഗെയിമിൽ കൂടുതലായി ഒന്നുമില്ല'

 ഭാഷാവ്യത്യാസമില്ലാതെ ഇന്ത്യൻ സിനിമാലോകം ഒന്നടങ്കം ഏറ്റെടുത്ത ചിത്രമാണ് ഷാറൂഖ് ഖാന്റെ പത്താൻ. 2023 ജനുവരി 25 ന് തിയറ്ററുകളിൽ എത്തിയ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. റിലീസ് ചെയ്ത് 50 ദിവസങ്ങൾക്ക് ശേഷമാണ് ഒ.ടി.ടിയിൽ എത്തുന്നത്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഷാറൂഖ് ഖാന്റെ പത്താൻ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാകുമ്പോൾ ചിത്രത്തെ പരിഹസിച്ച് പാകിസ്താൻ   നടനും തിരക്കഥാകൃത്തുമായ യാസിർ ഹുസൈൻ രംഗത്ത് എത്തിയിരിക്കുകയാണ്. സോഷ്യൽമീഡിയയിലൂടെയാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. പത്താൻ വിഡിയോ ഗെയിമിൽ കൂടുതലായി ഒന്നുമില്ലെന്നാണ് യാസിറിന്റെ കണ്ടെത്തൽ.

'നിങ്ങൾ മിഷൻ ഇംപോസിബിൾ ഒന്ന് കണ്ടിട്ടുണ്ടെങ്കിൽ, ഷാറൂഖ് ഖാന്റെ പത്താൻ ഒരു കഥയില്ലാത്ത വിഡിയോ ഗെയിം പോലെ തോന്നും, അതിൽ കൂടുതലായി ഒന്നുമില്ല'- ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.

ആദ്യദിവസം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച പത്താൻ   ആഗോളതലത്തിൽ 1046 കോടി രൂപയാണ് നേടിയിരിക്കുന്നത്. 655 കോടിയാണ് ഇന്ത്യൻ നിന്ന് ലഭിച്ച കളക്ഷൻ

അഞ്ച് വർഷത്തിന് ശേഷം പുറത്തിറങ്ങിയ ഷാറൂഖ് ഖാൻ ചിത്രമാണ് പത്താൻ. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ദീപിക പദുകോൺ,ജോൺ ഏബ്രഹാം, ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Tags:    
News Summary - Pakistani actor Yasir Hussain reviews Shah Rukh Khan’s Pathaan is Nothing more than a video game

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.