സമൂഹ മാധ്യമങ്ങളിൽ അർജിത് സിങ് എന്ന അനുഗൃഹീത ഗായകന്റെ ഒരു വിഡിയോ വൈറലായിട്ടുണ്ട്. തന്റെ ഫേവററ്റുകളിലൊന്നായ ‘സയ്യാര’യിലെ ടൈറ്റിൽ ട്രാക് ഒരു വേദിയിൽ ലൈവായി ആലപിക്കുകയാണ് അർജിത്. പാട്ടിൽ മുഴുകി സദസ്സ് മുഴുവനും അതേറ്റുപാടുന്നുണ്ട്. പെട്ടെന്ന് ശബ്ദവും വെളിച്ചവും ഓഫാവുന്നു!
കഴിഞ്ഞ ദിവസം ലണ്ടനിൽ സംഭവിച്ചതാണിത്. ലോകം മുഴുവൻ ആരാധകരുള്ള ഗായകനാണ് അർജിത്. ലണ്ടനിൽ അദ്ദേഹത്തിന്റെ കൺസേർട്ടിന് പതിനായിരങ്ങൾ തടിച്ചുകൂടി. പരിപാടി തുടങ്ങാൻ അൽപം വൈകി. എങ്കിലും അർജിത് പാടിത്തിമിർത്തു; സദസ്സും അത് നന്നായി ആസ്വദിച്ചു. സമയം പോയതേ അറിഞ്ഞില്ല. രാത്രി പത്തരയായപ്പോൾ സംഘാടകർ പരിപാടി നിർത്താൻ പറഞ്ഞു. സദസ്സിന്റെ നിർബന്ധത്തിന് വഴങ്ങി അർജിത് ‘സയ്യാര’കൂടി പാടാമെന്നായി. അതുപക്ഷേ, സംഘാടകർക്ക് പിടിച്ചില്ല. പാടിത്തുടങ്ങിയപ്പോഴേക്കും സംഘാടകരിലൊരാൾ പോയി വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. സംഭവം ഇപ്പോൾ വലിയ വിവാദമായിട്ടുണ്ട്. ആരാധകരോട് യാത്രപോലും പറയാൻ കഴിയാതെ പരിപാടി അവസാനിപ്പിക്കേണ്ടിവന്നതിൽ സങ്കടമുണ്ടെന്ന് അർജിത്തും പ്രതികരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.