മോഹൻലാൽ, സ്റ്റണ്ട് സിൽവ

പേട്രിയറ്റിൽ മോഹൻലാൽ എത്തുന്നത് അത്തരമൊരു വേഷത്തിൽ; സസ്പെൻസ് വെളിപ്പെടുത്തി സ്റ്റണ്ട് സിൽവ

മലയാള സിനിമയിൽ പല ആക്ഷൻ രംഗങ്ങളും അനശ്വമാക്കി തീർത്ത സ്റ്റണ്ട് മാസ്റ്ററാണ് സിൽവ. ഇന്ത്യൻ സിനിമയിൽ സ്റ്റണ്ട് സിൽവ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. കാമറക്ക് പിന്നിൽ മാത്രമല്ല മുന്നിലും സെൽവ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്‍റെ കഴിഞ്ഞ 15 വർഷത്തെ സിനിമ കരിയറിൽ നിരവധി താരങ്ങളോടൊപ്പം പ്രവർത്തിച്ചിട്ടുണ്ടെന്നും എന്നാൽ മോഹൻലാലിന്‍റെ മെയ്‍വഴക്കം തന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും സിൽവ പറയുന്നു. ഒൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൂസിഫർ, പുലിമുരുകൻ എന്നു തുടങ്ങി നിരവധി ചിത്രങ്ങളിൽ മോഹൻലാലിനോടൊപ്പം പ്രവർത്തിച്ച ആളാണ് സ്റ്റണ്ട് സിൽവ. ഇപ്പോഴിത മഹേഷ് നാരായൺ സംവിധാനം ചെയ്യുന്ന പേട്രിയറ്റിലും മോഹൻലാലിനോടൊപ്പം പ്രവർത്തിച്ച അനുഭവം പങ്കുവെക്കുകയാണ് അദ്ദേഹം. 'ഇതൊരു റിയലിസ്റ്റിക് ആക്ഷൻ മൂവിയാണ്. ലാൽ സാറിന്‍റെ മെയ്‌വഴക്കവും കഥാപാത്രത്തിന്‍റെ ശാരീരിക പരിമിതിയും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന ആ സസ്പെൻസ് തിയറ്ററിൽ തന്നെ കാണേണ്ട ഒന്നാണ്' സിൽവ പറഞ്ഞു.

'ഈ സിനിമയിലെ ലാൽ സാറിന്‍റെ കഥാപാത്രത്തിന് ഒരു കാലില്ല. അതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ട് തന്നെ ഒരു കാലില്ലാത്ത ഒരാൾ എങ്ങനെയാണോ പോരാടുന്നത്, അത് ആ രീതിയിൽ തന്നെ അവതരിപ്പിക്കണം' സിൽവ കൂട്ടിച്ചേർത്തു. തന്‍റെ കരിയറിൽ ഏറെ പ്രാധാന്യം ചെലുത്തിയ വ്യക്തിയാണ് മോഹൻലാലെന്നും തന്നെ കൈപിടിച്ച് ഉയർത്തിയയ് അദ്ദേഹമാണെന്നും സിൽവ പറഞ്ഞു.

സർക്കാർ അംഗീകാരത്തോടെ വികസിപ്പിച്ചെടുത്ത ഒരു രഹസ്യാന്വേഷണ ഉപകരണവും അതുയർത്തുന്ന ഭീഷണികളുമാണ് പേട്രിയറ്റിന്റെ പ്രമേയം. മുൻ സൈനിക ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ സുഹൃത്തായ പാരാപ്ലീജിക് സഹപ്രവർത്തകനും ചേർന്ന് വരാനിരിക്കുന്ന വലിയൊരു വിപത്തിനെ തടയാൻ ശ്രമിക്കുന്നതാണ് സിനിമയുടെ കാതൽ. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം നയൻതാര, രേവതി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ദർശന രാജേന്ദ്രൻ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.നേരത്തെ ഏപ്രിൽ 23ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ തിയറ്റർ റിലീസ് ഇപ്പോൾ മേയ് ഒന്നിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിഹാസ താരങ്ങളുടെ ഈ സംഗമം വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

Tags:    
News Summary - Mohanlal will be seen in such a role in Patriot; Stuntman Silva reveals the suspense

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.