'കന്നഡയെ അപമാനിച്ചു, അവരെ ഒരു പാഠം പഠിപ്പിക്കേണ്ടേ?'; രശ്മിക മന്ദാനക്കെതിരെ ആരോപണവുമായി എം.എൽ.എ

കഴിഞ്ഞ വർഷം ബം​ഗ​ളൂ​രുവിൽ നടന്ന ചലച്ചിത്രമേളയിലേക്ക് ക്ഷണിച്ചപ്പോൾ പങ്കെടുക്കാൻ വിസമ്മതിച്ചതിന് രശ്മിക മന്ദാനക്കെതിരെ ആരോപണവുമായി എം.എൽ.എ രവികുമാർ ഗൗഡ ഗാനിഗ. കന്നഡ ഭാഷ അവഗണിക്കുകയും ബം​ഗ​ളൂ​രുവിൽ നടന്ന ചലച്ചിത്ര മേളയിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിക്കുകയും ചെയ്തതാണ് നടിക്കെതിരെയുള്ള ആരോപണം.

രശ്മിക മന്ദാനയെ കഴിഞ്ഞ വർഷം ചലച്ചിത്ര മേളയിലേക്ക് ക്ഷണിച്ചിരുന്നു. പക്ഷേ താൻ ഹൈദരാബാദിലാണ് താമസിക്കുന്നതെന്നും കർണാടക എവിടെയാണെന്ന് അറിയില്ലെന്നും രശ്മിക പറഞ്ഞത്. ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ തനിക്ക് സമയമില്ലെന്നും രശ്മിക പറഞ്ഞതായി ഗൗഡ പറയുന്നു.

കന്നഡ ചിത്രമായ 'കിരിക് പാർട്ടി'യിലൂടെയാണ് രശ്മിക മന്ദാന സിനിമാരംഗത്തേക്ക് വരുന്നത്. 'ഇവിടെ വളർന്നിട്ടും അവർ കന്നഡയെ അപമാനിച്ചു. അവരെ ഒരു പാഠം പഠിപ്പിക്കേണ്ടേ?' എന്നും ഗൗഡ ചോദിക്കുന്നുണ്ട്.

രശ്മികയുടെ ഈ പെരുമാറ്റത്തിന് പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് എം.എല്‍.എയുടെ പ്രസ്താവനയോട് ബി.ജെ.പി. ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖര്‍ രവികുമാറിനെതിരെ രംഗത്തെത്തി. എന്നാൽ രശ്മികക്കെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നെന്നും തന്റെ പരാമർശം റൗഡിസമല്ലെന്നും ഗൗഡ പറഞ്ഞു.

Tags:    
News Summary - MLA with allegations against Rashmika Mandhana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.