കഴിഞ്ഞ വർഷം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ചിത്രമാണ് ഉണ്ണിമുകുന്ദൻ നായകനായെത്തിയ മാർക്കോ. ഇന്ത്യയിലെ തന്നെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമെന്ന ലേബലിലെത്തിയ മാർക്കോ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ട് ചെയ്തിരുന്നു. സിനിമ കുടുംബ പ്രേക്ഷകർക്ക് ഇഷ്ടമാകില്ലെന്ന് പറയുകയാണ് യുവനടി മെറിൻ ഫിലിപ്പ്. സൂക്ഷമദർശിനിയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി ആ ചിത്രം ഹിറ്റായതിൽ കുടുംബ പ്രേക്ഷകർക്ക വലിയ പങ്കുണ്ടെന്നും അഭിപ്രായപ്പെട്ടു.
'സൂക്ഷ്മദർശിനി എന്ന സിനിമയിലെ അഭിനേതാക്കളെ നോക്കിയാൽ നസ്രിയയും ബേസിലും ആണ് പ്രധാനം. അവിടെ തന്നെ സിനിമ വലിയ പ്രതീക്ഷ ഉണ്ടാക്കുന്നുണ്ട്. ഇനി ആ സിനിമ ഹിറ്റായില്ലെങ്കിൽ അവരുടെ താരമൂല്യത്തെ അത് ബാധിക്കും. അങ്ങനെ ആലോചിക്കുമ്പോൾ അത്തരം ഒരു പ്രഷറിലാണ് സിനിമ റിലീസായി ഹിറ്റാകുന്നത്. ഇപ്പോഴും പലരും ആ സിനിമയുടെ പല കാര്യങ്ങളും മനസിലായിട്ടില്ലെന്ന് പറയുന്നുണ്ട്. അത് എങ്ങനെ ഹിറ്റായെന്ന് അറിയില്ല എന്ന് വേറെയും ഒത്തിരി പേർ പറയുന്നുണ്ട്. സൂക്ഷ്മദർശിനി ഇഷ്ടമാകാത്തവർ ഒരുപാടുണ്ട്. പക്ഷെ കുടുംബപ്രേക്ഷകർക്ക് ആ ചിത്രം ഇഷ്ടമായത് കൊണ്ടാണ് അത് ഹിറ്റായത്.
നമ്മുടെ കേരളത്തിൽ ഫാമിലി കൂടുതൽ ഉള്ളത്കൊണ്ട് അത്രയും പ്രേക്ഷകർ ആ സിനിമ കണ്ടു. ഇപ്പോഴും മാർക്കോ കാണാനുള്ള മനശക്തി എനിക്കായിട്ടില്ല. ടെക്‌നിക്കലി ആണെങ്കിലും മേക്കിങ് ആണെങ്കിലും മികച്ച് നിൽക്കുന്ന സിനിമയാണത്. പക്ഷേ യുവാക്കളാണ് ആ സിനിമ കൂടുതൽ കാണുക. കുടുംബ പ്രേക്ഷകർ ആ സിനിമ അങ്ങനെ ആസ്വദിക്കില്ല,' മെറിൻ ഫിലിപ്പ് പറഞ്ഞു.
മാർക്കോയിലെ വയലൻസ് കാഴ്ചക്കാരെ മോശമായി ബാധിക്കുന്നുണ്ടെന്ന തരത്തിലുള്ള പ്രസ്താവനകൾ നേരത്തെ മുതലുണ്ടായിരുന്നു. മാർക്കോ ടി.വിയിൽ സംപ്രേക്ഷണം ചെയ്യുന്നത് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് നിശേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.