പണം ലഭിക്കാൻ നിക്ഷേപകന് മനുഷ്യമാംസം വിളമ്പി, വെളിപ്പെടുത്തലുമായി മഹേഷ് ഭട്ട്

മുതിർന്ന ചലച്ചിത്ര നിർമാതാവ് മഹേഷ് ഭട്ട് തന്റെ ജീവിതത്തെക്കുറിച്ച് മുമ്പും തുറന്നുപറച്ചിൽ നടത്തിയിട്ടുണ്ട്. എന്നാൽ അദ്ദേഹം അടുത്തിടെ നടത്തിയ ഏറ്റുപറച്ചിൽ പലരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു തന്ത്രിയുടെ ഉപദേശത്തെ പിന്തുടർന്ന് ഒരു നിക്ഷേപകന് മനുഷ്യ മാംസം വിളമ്പിയെന്നാണ് മകൾ പൂജ ഭട്ടുമായുള്ള പോഡ്‌കാസ്റ്റിൽ മഹേഷ് വെളിപ്പെടുത്തിയത്.

തന്റെ ഇരുപതുകളിൽ, താനും സുഹൃത്ത് അരുൺ ദേശായിയും ജോലി കണ്ടെത്താൻ പാടുപെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ, ബിഹാറിലെ ഗയയിൽ ഒരു നിക്ഷേപകനെ കാണണമെന്ന് സുഹൃത്ത് അരുൺ നിർദ്ദേശിച്ചു. അതിനുമുമ്പ്, അരുണിന്റെ ഗുരുവിനെ കാണാൻ അവർ വാരണാസിയിലേക്ക് പോയതായി മഹേഷ് ഭട്ട് പറഞ്ഞു. 'ആ ഗുരുജിയെ കാണാൻ വളരെ ദരിദ്രരായ ആളുകളുടെ ഒരു ക്യൂ ഉണ്ടായിരുന്നു. അദ്ദേഹം ഒരു തന്ത്രിയായിരുന്നു. കൈയിൽ ഒരു കുപ്പി റം പിടിച്ച് നൃത്തം ചെയ്തുകൊണ്ടിരുന്ന ഒരു ചെറുപ്പക്കാരൻ' -മഹേഷ് ഭട്ട് ഓർമിച്ചു.

ഭട്ട് ഒരു അവിശ്വാസിയാണെന്ന് താന്ത്രികന് മനസിലാകുകയും അതിനാൽ അടുത്ത ദിവസം വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. അടുത്ത ദിവസം ചെന്നപ്പോൾ അദ്ദേഹം ഒരു പൊതിയെടുത്ത്, അത് ഘട്ടുകളിൽ നിന്ന് പുറത്തെടുത്ത മനുഷ്യമാംസമാണെന്ന് പറഞ്ഞു. അത് നിങ്ങളുടെ നിക്ഷേപകന് നല്‍കിയാല്‍ അയാള്‍ പണം തരുമെന്നും പറഞ്ഞു. അതുമായി അവർ ഗയയിലെത്തി നിക്ഷേപകനെ കണ്ടുമുട്ടി.

'ഗയയുടെ പ്രാന്തപ്രദേശത്ത് എവിടെയോയാണ്, ഒരു സമീന്ദാർ ആയിരുന്നു നിക്ഷ്പകൻ. തോക്കുകൾ പിടിച്ച് സുരക്ഷ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു അവിടെ. അദ്ദേഹത്തെ കണ്ടതാടെ ആശങ്കയായി. എങ്ങനെ ഒരാള്‍ക്ക് മനുഷ്യമാംസം നല്‍കും? ഒരു പാൻ വാങ്ങി അത് അതിൽ ഇട്ടു കൊടുക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. പതുക്കെ, അയാൾ അത് വായിലേക്ക് അടുപ്പിച്ചു, പിന്നെ, അത് ചവക്കാൻ തുടങ്ങി -മഹേഷ് പറഞ്ഞു.

എന്നാൽ ആ നിക്ഷേപകന്‍ അവര്‍ക്ക് പണമൊന്നും നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വെളിപ്പെടുത്തലിനെ തുടർന്ന് വലിയ വിമർശനമാണ് മഹേഷ് ഭട്ടിന് നേരിടേണ്ടി വരുന്നത്. 'മൃതദേഹം ദഹിപ്പിക്കുമ്പോൾ, അത് സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കണം, കാരണം ഇത് ഇത്തരം ആവശ്യങ്ങൾക്കെല്ലാം ഉപയോഗിക്കുന്നു. അദ്ദേഹം ഇത് പരസ്യമാക്കുന്നതിൽ എനിക്ക് അതിശയമുണ്ട്' -എന്നാണ് ഒരു പ്രേക്ഷകൻ എഴുതിയത്. തന്ത്രിക്ക് എവിടെ നിന്നാണ് മാംസം ലഭിച്ചതെന്നും ആളുകൾ ചോദിക്കുന്നുണ്ട്. 

Tags:    
News Summary - Mahesh Bhatt makes Shocking confessions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.