സീരിയൽ താരം സിദ്ധാർഥ് പ്രഭു, വാഹനാപകടത്തിൽ മരിച്ച തങ്കരാജ്

സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച കാറിടിച്ച് പരിക്കേറ്റ ലോട്ടറി വിൽപനക്കാരൻ മരിച്ചു

കോട്ടയം: സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശിയായ ലോട്ടറി വിൽപനക്കാരൻ മരിച്ചു. തമിഴ്‌നാട് സ്വദേശിയായ ലോട്ടറി വിൽപനക്കാരൻ തങ്കരാജ് ആണ് മരിച്ചത്.

ക്രിസ്മസ് തലേന്നാണ് കോട്ടയം എം.സി റോഡിൽ നാട്ടകം കോളജ് ജങ്ഷന് സമീപം സിദ്ധാർഥ് പ്രഭു ഓടിച്ച കാർ കാൽനടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയത്. കാർ അപകടത്തിൽപ്പെട്ടതിന് പിന്നാലെ സിദ്ധാർത്ഥ് നാട്ടുകാരുമായി സംഘർഷത്തിൽ ഏർപ്പെട്ടതും തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് ഇയാളെ പിടിച്ചു കെട്ടിയതും വാർത്തയായിരുന്നു.

ലഹരി ഉപയോഗിച്ച ശേഷമാണ് ഇയാൾ വാഹനം ഓടിച്ചതെന്നും വ്യക്തമായിരുന്നു. അപകടത്തിൽപ്പെട്ട കാൽ നടയാത്രക്കാരനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ ചിങ്ങവനം പൊലീസ് നിലവിൽ കേസെടുത്തിട്ടുണ്ട്.

പൊലീസ് നടത്തിയ പരിശോധനയിൽ ലഹരി ഉപയോഗിച്ചാണ് സിദ്ധാർഥ് വാഹനം ഓടിച്ചിരുന്നതെന്നും വ്യക്തമായിരുന്നു.

Tags:    
News Summary - Lottery seller dies after being hit by car driven by serial star Siddharth Prabhu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.