അ​ച്ഛ​ന്റെ ചിത്രങ്ങളുടെ ആഴവും വ്യാപ്തിയും ഇപ്പോഴാണ് മനസിലായത്- വി​ജ​യ് ശ​ങ്കർ ലോ​ഹി​ത​ദാ​സ്

അ​ച്ഛ​ൻ ചെ​യ്ത സി​നി​മ​ക​ളു​ടെ വ​ലു​പ്പവും വ്യാപ്തിയും ഇപ്പോഴാണ് മനസിലായതെന്ന് ലോ​ഹി​ത​ദാ​സി​ന്‍റെ മ​ക​ൻ വി​ജ​യ് ശ​ങ്കർ.മാധ്യമം ഡോട് കോം അവതരിപ്പിച്ച ‘മറക്കില്ലൊരിക്കലും’ എന്ന ആദ്യആഗോള മെഗാ ഡിജിറ്റൽ ഇവന്‍റിന്റെ സ​മാ​പ​ന ച​ട​ങ്ങി​ലാണ് പിതാവിന്റെ ചിത്രങ്ങളെ കുറിച്ചും അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളെ കുറിച്ചും വാചാലനായത്. അച്ഛൻ മരിച്ചിട്ട് 14 വർഷമാകുന്നു. ഇപ്പോഴും ആളുകളുടെ ഇടയിൽ അദ്ദേഹത്തിന്റെ ചിത്രങ്ങളും കഥാപാത്രങ്ങളും നിറഞ്ഞു നിൽക്കുന്നുണ്ട്.

ഇപ്പോഴാണ് അച്ഛന്റെ കഥാപാത്രങ്ങളുടെ ആഴവും വ്യാപ്തിയും മനസിലാവുന്നത്. ഈ അടുത്തയിടക്ക് ഭൂതക്കണ്ണാടി കണ്ടിരുന്നു. അതിലെ ഒരു സീനിൽ ആ സിനിമയുടെ ഫുൾ എസൻസുണ്ട്. ഇതൊക്കെ എനിക്ക് ഒരു മുപ്പത് വയസായപ്പോഴാണ് മനസിലാക്കാൻ കഴിഞ്ഞത്, വി​ജ​യ് ശ​ങ്കർ പറഞ്ഞു.

സംവിധായകരായ സിബി മലയിൽ, സിദ്ദീഖ്, ജിയോ ബേബി, തരുൺ മൂർത്തി, സിദ്ധാർഥ് ഭരതൻ തുടങ്ങിയവരും ഡബിങ്​ ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായകൻ പത്മരാജന്‍റെ മകൻ അനന്തപത്മനാഭൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മലയാളിയും മലയാള സിനിമയും ഇതുവരെ കാണാത്ത ഡിജിറ്റൽ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് 10​ അനശ്വര കഥാപാത്രങ്ങളെ കണ്ടെത്തിയത്. അഞ്ഞൂറിലേറെ കഥാപാത്രങ്ങളിൽനിന്ന് കൂടുതൽ വോട്ട് നേടിയ 60 കഥാപാത്രങ്ങളെ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തു. അടുത്ത ഘട്ടത്തിൽ പട്ടിക 25ലേക്ക് ചുരുങ്ങി. അവസാനം ഏറ്റവും കൂടുതൽ വോട്ട് നേടിയ 10 കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുകയായിരുന്നു.

Tags:    
News Summary - Lohitha das Son Vijay Sankar Shares Memory Of Father's Movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.