'സെൻസർ ബോർഡിന്‍റെ ബ്രാൻഡ് അംബാസിഡറാണ് ഞാൻ; 48 കട്ടുകളായിരുന്നു ആ സിനിമക്ക്' -ജീവ

സെൻസർ സർട്ടിഫിക്കറ്റ് തർക്കം കാരണം വിജയ് ചിത്രം ജനനായകന്റെ റിലീസ് നീട്ടിവെച്ചിരിക്കുകയാണ്. തമിഴിൽ നിലവിൽ റിലീസിനൊരുങ്ങുന്ന ഒന്നിലധികം സിനിമകൾക്ക് സെൻസർ ബോർഡ് കത്രിക വെച്ചു. ഇത് സംബന്ധിച്ച് സിനിമാലോകത്ത് വലിയ ചർച്ച തുടരുകാണ്. ജീവയുടെ തലൈവർ തമ്പി തലൈമൈയിൽ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ആദ്യം ജനുവരി 30ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ജനുവരി 15ലേക്ക് റിലീസ് മാറ്റി.

ചെന്നൈയിൽ ചിത്രത്തിന്റെ പ്രമോഷന്‍റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിൽ ജനനായകൻ വൈകിപ്പിച്ച സെൻസർഷിപ്പ് പ്രശ്‌നങ്ങളെക്കുറിച്ച് ജീവ സംസാരിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു താരം. തന്‍റെ ജിപ്‌സി എന്ന സിനിമക്ക് സെൻട്രൽ ബോർഡ് ഫോർ ഫിലിം സർട്ടിഫിക്കേഷനിൽ (സി.ബി.എഫ്‌.സി) നിന്ന് നേരിട്ട പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. സെൻസർ ബോർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ താൻ കൂടുതൽ പരിചയസമ്പന്നനാണെന്ന് ജീവ പറഞ്ഞു.

'സെൻസർ ബോർഡിന്റെ ബ്രാൻഡ് അംബാസിഡറാണ് ഞാൻ. ജിപ്‌സി എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്, അതിൽ 48 കട്ടുകൾ ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ എനിക്ക് കൂടുതൽ പരിചയമുണ്ട്. എല്ലാ കട്ടുകൾക്കും ശേഷം സെൻസർ ബോർഡിൽ നിന്ന് ഞങ്ങൾക്ക് ഒടുവിൽ അനുമതി ലഭിച്ചപ്പോഴാണ്, കോവിഡ് പാൻഡെമിക് ആരംഭിച്ചത്. ആ സിനിമയുടെ റിലീസ് സമയത്ത് മാത്രമാണ് ഞങ്ങൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വന്നത്' -അദ്ദേഹം വിശദീകരിച്ചു.

റൊമാന്റിക് ചിത്രമായ ജിപ്‌സി (2020) സംവിധാനം ചെയ്യുന്നത് രാജു മുരുകൻ ആണ്. നതാഷ സിങ്, ലാൽ ജോസ്, സണ്ണി വെയ്ൻ എന്നിവരും ജിപ്‌സിയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു. ഒരു സംഗീതജ്ഞനും യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലെ പെൺകുട്ടിയും വിവാഹിതരാകുന്നതിനെ ചുറ്റിപ്പറ്റിയാണ് ചിത്രം വികസിക്കുന്നത്.

ജീവയുടെ 45-ാം ചിത്രമായ തലൈവർ തമ്പി തലൈമൈയിൽ സംവിധാനം ചെയ്യുന്നത് നിതീഷ് സഹദേവാണ്. ജീവയെ കൂടാതെ, പ്രാർഥന നാഥൻ, തമ്പി രാമയ്യ, സുബ്രമണി, ജെൻസൺ ദിവാകർ, ഇളവരസു, ജയ്വന്ത്, സാവിത്രി, സസ്തി പ്രാണേഷ്, സുബാഷ് കണ്ണൻ, രാജേഷ് പാണ്ഡ്യൻ, മണിമേഗലൈ, സർജിൻ കുമാർ, മോഹൻ, അമിത് മോഹൻ, ശരത്, അനുരാജ് ഒ.ബി, സുർജിത്ത് പി ബാഷേർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Tags:    
News Summary - Jiiva recalls receiving 48 cuts for Gypsy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-11 03:33 GMT