ലക്ഷ്മിപ്രിയ, അൻസിബ
അൻസിബ വിചാരിച്ചാൽ തകർന്നുപോകുന്ന ഒരാളല്ല താനെന്ന് ലക്ഷ്മിപ്രിയ. അൻസിബയുടെ പിന്നിൽ കൃത്യമായ അജണ്ടയുണ്ട്. ഇവിടുത്തെ മത വർഗീയവാദികൾ അൻസിബയുടെ പിന്നിൽ ഉണ്ട് എന്ന് ഞാൻ ബലമായി സംശയിക്കുന്നു. ലക്ഷ്മിപ്രിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഞാൻ പരാതിയായി നൽകിയിട്ടില്ല. അൻസിബയിൽനിന്ന് മെസേജ് വന്നു. അതിന്റെ കാര്യം അന്വേഷിച്ച് പറയണം എന്നാണ് ആവശ്യപ്പെട്ടത്. അല്ലാതെ ഞാൻ കൊടുത്തത് ഒരു ഗൗരവമുള്ള പരാതിയാണെന്നും പരാതി രജിസ്റ്റർ ചെയ്യണമെന്നും ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. ഇത് പരിഹാരിക്കാവുന്ന ഒരു സ്ഥലം എന്ന നിലയിൽ മാത്രമാണ് ഞാൻ തൃപ്പൂണിത്തറ വനിതാ സെല്ലിലേക്കും പോയതും പരാതി കൊടുത്തതും. എനിക്കുണ്ടായ വിഷമം, അതുകൊണ്ടുണ്ടായ പ്രശ്‌നങ്ങൾ അത് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ.
ക്ഷമ പറയുന്നുണ്ടോ എന്ന് മാത്രമാണ് തൃപ്പൂണിത്തുറ എസ്.ഐ രേഷ്മ ചോദിച്ചത്. 20 മിനിറ്റ് മാത്രമാണ് എല്ലാവരും ചേർന്ന് ഇരുന്ന് സംസാരിച്ചത്. 35 മിനിറ്റ് 20 സെക്കൻഡ് എന്റെ ഭർത്താവിനോട് ഫോണിൽ സംസാരിച്ചു. അതിന്റെ കോൾ റെക്കോർഡ് ഉണ്ട്. ഒരു പരാതി വ്യാജമാകുന്നത് എങ്ങനെയാണ്? ഒന്നെങ്കിൽ നമ്മൾ അവരെ പറ്റി അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് പരാതി കൊടുക്കണം. ഇല്ലെങ്കിൽ പരാതിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ കൃത്യതയില്ലാത്തതാകണം.
അൻസിബയിൽ നിന്ന് എനിക്ക് എന്താണോ നേരിട്ടുള്ളത് ആ കാര്യം വെറും നാലേ നാല് വരിയിൽ ഞാൻ പറഞ്ഞിട്ടുള്ളൂ. അതിനെ ഗൗരവപൂർവമായിട്ട് എടുക്കണമെന്നോ ചർച്ച ചെയ്യണമെന്നോ ആഗ്രഹിക്കാത്തതുകൊണ്ടാണ് ഞാൻ സംഘടനയിൽ പോലും ഇതിനെ കുറിച്ച് പറയാതെ ഇരുന്നത്. വിവാദമുണ്ടാക്കിയതിന് പിന്നിൽ അജൻഡയുണ്ട്. അത് അന്വേഷിക്കണമെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.