കന്നഡ സംവിധായകനും നടനുമായ ജോ സൈമൺ അന്തരിച്ചു. ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രശസ്തനായിരുന്നു ജോ സൈമൺ. 80 വയസ്സായിരുന്നു. ബംഗളൂരുവിൽ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ യോഗത്തിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ടോടെയാണ് മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കന്നഡ ചലച്ചിത്ര മേഖലക്ക് വലിയ സംഭാവനകൾ നൽകിയിട്ടുള്ള സംവിധായകനാണ് ജോ സൈമൺ. 'സാഹസ സിംഹ', 'സിംഹ ജോഡി', 'മിസ്റ്റർ വാസു' തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. കർണാടക ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റായിരുന്നു. നടനായും സംവിധായകനായും ഗാനരചയിതാവായും 100-ലേറെ ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2019-ൽ പുറത്തിറങ്ങിയ 'പയണ' ആയിരുന്നു അവസാന ചിത്രം.
കന്നഡ ചലച്ചിത്ര വ്യവസായത്തിന് നികത്താനാവാത്ത നഷ്ടമാണ് ജോ സൈമണിന്റെ വിയോഗമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രതിപക്ഷ നേതാവ് ആർ. അശോകയും ദുഃഖം പ്രകടിപ്പിച്ചു. പതിറ്റാണ്ടുകളുടെ സമർപണവും കലാപരമായ അഭിനിവേശവും പ്രതിഫലിപ്പിക്കുന്ന അദ്ദേഹത്തിന്റെ സിനിമകൾ മുഴുവൻ കന്നഡ സിനിമയേയും എപ്പോഴും സ്വാധീനിക്കുന്നവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.