'ഞാൻ മുഖ്യമന്ത്രിയാകുമ്പോൾ, നവ്യ മുന്നിലെ നിരയിൽ ഇരിക്കണം'; വിജയ്-തൃഷ പരാമർശത്തിൽ വൈറലായി ധ്യാൻ ശ്രീനിവാസന്റെ പ്രസംഗം

മലയാളികളുടെ പ്രിയ താരം ധ്യാൻ ശ്രീനിവാസൻ തന്റെ പുതിയ ചിത്രമായ 'വിസിറ്റർ'-ന്റെ പ്രൊമോഷൻ പരിപാടിക്കിടെ നടത്തിയ തമാശകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ രാഷ്ട്രീയ വളർച്ചയെയും, സത്യപ്രതിജ്ഞാ ചടങ്ങിലെ തൃഷയുടെ സാന്നിധ്യത്തെയും പരോക്ഷമായി പരാമർശിച്ചുകൊണ്ടുള്ള ധ്യാൻ ശ്രീനിവാസന്റെ വാക്കുകകൾ സദസ്സിൽ വലിയ ചിരിപടർത്തി.ഈ പരിപാടിയിൽ സംസാരിക്കവെ, താൻ ഇപ്പോൾ സിനിമകളെക്കാൾ കൂടുതൽ സ്റ്റേജ് ഷോകളിലും പരസ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ച് ധ്യാൻ വാചാലനായി. ഇതിനിടയിലാണ് വിജയ് മുഖ്യമന്ത്രിയായ വാർത്ത താൻ ഓസ്‌ട്രേലിയയിൽ വെച്ച് അറിഞ്ഞതിനെക്കുറിച്ച് അദ്ദേഹം തമാശരൂപേണ പറഞ്ഞത്. ആ വാർത്ത തന്നെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചുവെന്ന് ധ്യാൻ പറഞ്ഞു.

തുടർന്ന്, തന്റെ സുഹൃത്തും നടനുമായ അജു വർഗീസിനെ കൂടി ഉൾപ്പെടുത്തി അദ്ദേഹം തമാശ തുടർന്നു. അജു തന്നോട് ആദ്യം 'അമ്മ' പ്രസിഡന്റാകാൻ നിർദ്ദേശിച്ചെന്നും, അതിനുശേഷം ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ജനങ്ങളെ സ്വാധീനിച്ച് മുഖ്യമന്ത്രിയാകാമെന്ന് പറഞ്ഞെന്നും ധ്യാൻ പറഞ്ഞു. എന്നാൽ പിന്നീട് അജു തന്നെ വിളിച്ച് അമ്മയിലെ പ്രശ്നങ്ങൾ കാരണം അങ്ങോട്ടേക്കോ രാഷ്ട്രീയത്തിലേക്കോ പോകേണ്ടതില്ലെന്നും, പകരം ജോലിഭാരം കുറവായതിനാൽ ഗവർണർ സ്ഥാനം ഏറ്റെടുക്കുന്നതാണ് നല്ലതെന്നും തന്നോട് പറഞ്ഞതായി ധ്യാൻ തമാശയായി കൂട്ടിച്ചേർത്തു.

പേരുകൾ നേരിട്ട് പരാമർശിക്കാതെ തന്നെ, വിജയ്‌യുടെ രാഷ്ട്രീയ യാത്രയെയും സത്യപ്രതിജ്ഞാ ചടങ്ങിലെ തൃഷയുടെ മുന്നിലെ നിരയിലെ സാന്നിധ്യത്തെയും ഉദ്ദേശിച്ചുള്ള ധ്യാന്റെ ഈ തമാശകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി മാറിക്കഴിഞ്ഞു. സാധാരണ പ്രൊമോഷൻ പരിപാടികളിൽ നിന്ന് വ്യത്യസ്തമായി ധ്യാൻ തന്റെ സംസാരത്തിലൂടെ സദസ്സിനെ മുഴുവൻ പൊട്ടിച്ചിരിപ്പിച്ചു.

Tags:    
News Summary - Dhyan Sreenivasan's speech goes viral over Vijay-Trisha remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.