കമലിന്‍റെ പ്രണയരംഗങ്ങൾ; വിമർശനങ്ങളോട് പ്രതികരിച്ച് മണിരത്നം

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മണിരത്നം-കമൽഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന തഗ് ലൈഫ്. എന്നാൽ ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത് വന്നതോടെ, നായികമാരായ അഭിരാമിക്കും തൃഷക്കും ഒപ്പമുള്ള കമൽഹാസന്‍റെ ഇന്‍റിമേറ്റ് സീനുകൾ വിമർശിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വിമർശിക്കുന്നവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ മണിരത്നം.

അടുത്തിടെ മിഡ് ഡേക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തിൽ മണിരത്‌നം തന്‍റെ നിലപാട് അറിയിച്ചത്. യഥാർഥ ജീവിതത്തിൽ, പ്രായമായ വ്യക്തികൾക്ക് പലപ്പോഴും ചെറുപ്പക്കാരായ പങ്കാളികളുണ്ടാകുമെന്നും ഇത് പുതിയ കാര്യമല്ലെന്നും മണിരത്‌നം പറഞ്ഞു.

വരാനിരിക്കുന്നത് ഒരു മാസ് ആക്ഷൻ ചിത്രമായിരിക്കും എന്നതാണ് ട്രെയിലർ നൽകുന്ന സൂചന. കമൽഹാസന്‍റെ വിവിധ ഗെറ്റപ്പുകൾ ട്രെയിലറിൽ കാണാം. ചിത്രത്തിൽ ചിമ്പുവും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ ട്രെയിലർ പുറത്തിറക്കിയിട്ടുണ്ട്.

രാജ് കമൽ ഫിലിംസ് ഇന്‍റർനാഷനൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്‍റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, ആർ. മഹേന്ദ്രൻ, മണിരത്‌നം, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രവി കെ. ചന്ദ്രൻ ഛായാഗ്രഹണവും എ. ശ്രീകർ പ്രസാദ് എഡിറ്റിങും നിർവഹിക്കുന്ന ചിത്രത്തിന് എ. ആർ. റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. കമൽഹാസന്‍റെ സഹകരണത്തോടെ മണിരത്‌നമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജോജു ജോർജ്, നാസർ, മഹേഷ് മഞ്ജരേക്കർ, ഐശ്വര്യ ലക്ഷ്മി, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Tags:    
News Summary - Kamal Haasan and Trisha Krishnans age gap and scenes in Thug Life: Mani Ratnam breaks silence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.