ജീവിതത്തില്‍ എപ്പോഴെങ്കിലും തങ്ങള്‍ക്ക് നഷ്ടപ്പെട്ട അവസരങ്ങളെക്കുറിച്ചോ, ബന്ധങ്ങളെക്കുറിച്ചോ ഓര്‍ത്ത് വിഷമിക്കാത്ത മനുഷ്യരുണ്ടാവില്ല. നമ്മള്‍ പ്രതീക്ഷിച്ചതുപോലെ സംഭവിക്കാത്ത കാര്യങ്ങളും, പാളിപ്പോയ തീരുമാനങ്ങളും നിരവധിയുണ്ടാകാം. ഓരോ വ്യക്തിയും വ്യത്യസ്തമായ രീതിയിലാണ് ഇത്തരം അനുഭവങ്ങളെ സമീപിക്കുന്നത്. ‘ജീവിതത്തില്‍ ഏന്തെങ്കിലും തീരുമാനങ്ങളെക്കുറിച്ചോര്‍ത്ത് ഖേദിക്കുന്നുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഇല്ലെന്നാണ് എന്റെ മറുപടി’ എന്ന ആലിയ ഭട്ടിന്‍റെ വാക്കുകളാണ് ഇപ്പോൾ സോഷ്യലിടത്തിൽ ചർച്ചയാകുന്നത്.
‘ആരെങ്കിലും എന്നോട് 'നിങ്ങൾ തിരിച്ചുപോയി എന്തെങ്കിലും മാറ്റുമോ?' അല്ലെങ്കിൽ 'നിങ്ങൾ എന്തിലെങ്കിലും പശ്ചാത്തപിക്കുന്നുണ്ടോ?' എന്ന് ചോദിച്ചാൽ, എനിക്ക് സത്യത്തിൽ പശ്ചാത്താപമില്ല. ഞാൻ ഇന്ന് ആരാണോ, അതിന് കാരണം ഈ വർഷങ്ങളിലെല്ലാം ഞാൻ സ്വീകരിച്ച ഓരോ ചുവടുകളും എടുത്ത ഓരോ തീരുമാനങ്ങളുമാണ്. അതുകൊണ്ട് എനിക്ക് മാറ്റാനായി ഒന്നുമില്ല. എനിക്ക് ലഭിച്ച എല്ലാ ജോലികളിലും ഞാൻ വളരെ നന്ദിയുള്ളവളാണ്. വളരെയധികം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഉറക്കമില്ലാത്ത രാത്രികളും, കഷ്ടപ്പാടുകളും ഇല്ലാതെ ഇതൊന്നും നേടാൻ കഴിയില്ലായിരുന്നു. ഓരോ നിമിഷത്തിനും മൂല്യമുണ്ടായിരുന്നു. ഇതുവരെയുളള ജീവിതത്തില്‍ ഞാന്‍ ഒന്നും മാറ്റാന്‍ ആഗ്രഹിക്കുന്നില്ല. കാരണം കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ഞാന്‍ എടുത്ത എല്ലാ തീരുമാനങ്ങളുടെയും ഫലമാണ് ഇന്ന് നിങ്ങള്‍ കാണുന്ന എന്റെ ജീവിതം’ ആലിയ പറഞ്ഞു.
ഇങ്ങനെയുള്ള പശ്ചാത്താപമില്ലാത്ത സമീപനം വ്യക്തിഗത വളർച്ചക്ക് എത്രത്തോളം നല്ലതാണ് എന്ന് വിദഗ്ധർ പറയുന്നു. പശ്ചാത്താപമില്ലായ്മ എന്നത് സ്വീകാര്യതയുടെ ഒരു കലയാണ്. നമ്മുടെ ഇന്നത്തെ അവസ്ഥക്ക് കാരണം നമ്മൾ ബോധപൂർവം എടുക്കുന്ന തീരുമാനങ്ങളാണ് എന്നും, ഭൂതകാലവും ഭാവിയും നമുക്ക് നിയന്ത്രിക്കാൻ കഴിയാത്തതാണെന്നും ഒരാൾ മനസിലാക്കിയാൽ മാത്രമേ ഇങ്ങനെ പശ്ചാത്താപമില്ലാതെ മുന്നോട്ട് പോകാൻ സാധിക്കുവെന്നും റീഹാബിലിറ്റേഷൻ കൗൺസിലറും സൈക്കോതെറാപ്പിസ്റ്റുമായ സോണൽ ഖൻഗറോട്ട് പറയുന്നു.
കഴിഞ്ഞ തെറ്റുകളിൽ ശ്രദ്ധയൂന്നാതെ, അവയെ ജീവിതയാത്രയുടെ ഭാഗമായി സ്വീകരിക്കുന്നതിലൂടെയാണ് മാറ്റം തുടങ്ങുന്നത്. ചിന്താരീതികൾ, വികാരങ്ങൾ, കഴിഞ്ഞ സംഭവങ്ങളെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകൾ എന്നിവ തിരിച്ചറിയുന്ന സ്വയം അവബോധത്തിലൂടെയാണ് ഇത് സാധ്യമാവുക. നമ്മുടെ തലച്ചോർ നല്ല അനുഭവങ്ങളേക്കാൾ കൂടുതൽ നെഗറ്റീവ് ചിന്തകളെയും അനുഭവങ്ങളെയും പിടിച്ചുനിർത്താൻ പ്രോഗ്രാം ചെയ്യപ്പെട്ടതാണ്. എന്നാൽ ഇതിനെ അതിജീവിച്ചാൽ മാത്രമേ മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ എന്നും സോണൽ ഖൻഗറോട്ട് പറയുന്നു. പൂർണ്ണതയില്ലായ്മയെ അംഗീകരിച്ചുകൊണ്ട് നമ്മളായിരിക്കുന്നതിനെ സ്നേഹിക്കണം. നമ്മുടെ മൂല്യം സാമൂഹിക പ്രതീക്ഷകളെ ആശ്രയിക്കുന്നില്ലെന്ന് തിരിച്ചറിയുകയാണ് പ്രധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.