'ബോളിവുഡ്' എന്ന വാക്കിന്റെ ആരാധകനല്ല, അങ്ങനെ പറയാൻ ഇഷ്ടമല്ല; അല്ലു അർജുൻ

'ബോളിവുഡ്' എന്ന വാക്കിന്റെ ആരാധകനല്ല താനെന്ന് നടൻ അല്ലു അർജുൻ. പുഷ്പ 2 ന്റെ വിജയാഘോഷത്തിലാണ് ഇക്കാര്യം പറഞ്ഞത്.വിക്കി കൗശൽ ചിത്രം ഛാവയുടെ നിർമാതാവിനെക്കുറിച്ച് പറയവെയാണ് ബോളിവുഡ് ചിത്രത്തെ ഹിന്ദി സിനിമയെന്ന് അല്ലു വിശേഷിപ്പിച്ചത്. അല്ലു അർജുന്റെ ഹിന്ദി സിനിമ പരാമർശം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

'ഞാൻ ബോളിവുഡ് നിർമാതാവിനെ വിളിച്ചിരുന്നു.'ബോളിവുഡ്' എന്ന വാക്കിന്‍റെ ആരാധകന്‍ അല്ല. 'ഹിന്ദി സിനിമ' എന്ന് വിളിക്കാനാണ് ആഗ്രഹിക്കുന്നത്. അതിനാൽ ഹിന്ദി സിനിമ എന്ന് പറയാം, പുഷ്പ 2 ന് വേണ്ടി ഡിസംബര്‍ ആറിന് റിലീസ് ചെയ്യാനിരുന്ന അവരുടെ ചിത്രം മാറ്റിവെച്ചു. ഞാൻ അവരെ നേരിട്ട് വിളിച്ച് നന്ദി പറഞ്ഞു. അവര്‍ പറഞ്ഞത്, ഞങ്ങളും പുഷ്പയുടെ ആരാധകരാണെന്നാണ്'; അല്ലു അർജുൻ പറഞ്ഞു. മുമ്പ് തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവും ബോളിവുഡ് സിനിമയെക്കുറിച്ച് ഇതുപോലൊരു പരാമർശം നടത്തിയിരുന്നു. ഒരു അഭിമുഖത്തിൽ ബോളിവുഡിൽ സിനിമ ചെയ്യാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി. തന്നെ താങ്ങാൻ ബോളിവുഡിന് കഴിയില്ലെന്നാണ് നടൻ പറഞ്ഞത്.

കഴിഞ്ഞ വർഷം ഇന്ത്യൻ സിനിമ ലോകത്ത് ഏറെ ചർച്ചയായ ചിത്രമാണ് അല്ലു അർജുന്റെ പുഷ്പ 2. ഡിസംബർ അഞ്ചിന് തിയറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തിൽ 1738 കോടി രൂപ നേടിയതായി സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. തിയറ്റർ റിലീസിന് ശേഷം പുഷ്പ 2 ഒ.ടി.ടിയിലും എത്തിയിട്ടുണ്ട്.

പുഷ്പ 2 ന്റെ റിലീസിന് വേണ്ടി മാറ്റിവെച്ച വിക്കി കൗശൽ ചിത്രം ഛാവ ഫെബ്രുവരി 14 ന് റിലീസിന് ഒരുങ്ങുകയാണ്. ഛത്രപതി ശിവാജി മഹാരാജിന്‍റെ മൂത്ത പുത്രനായ ഛത്രപതി സംഭാജി മഹാരാജിന്‍റെ കഥയാണ് ഈ ഹിസ്റ്റോറിക് ചിത്രം പറയുന്നത്. വിക്കി കൗശലിനെ കൂടാതെ, രശ്മിക മന്ദാന, അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Tags:    
News Summary - I am not a fan of the word Bollywood,’ says Allu Arjun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.