'ഭയങ്കരമൊരു തെറ്റ് പറ്റിപ്പോയി'; ആരാധകരോട് മാപ്പ് പറഞ്ഞ് ബച്ചൻ, കേട്ടവർ കേട്ടവർ മൂക്കത്ത് വിരലുവെച്ചു

മൂഹമാധ്യമങ്ങളിൽ സജീവമാണ് ബോളിവുഡ് സൂപർ താരം അമിതാഭ് ബച്ചൻ. പ്രത്യേകിച്ചും ട്വിറ്ററിൽ. കാലികപ്രസക്തമായ പല വിഷയങ്ങളിലും ബച്ചൻ തന്‍റെ പ്രതികരണം അറിയിക്കാറുണ്ട്. എന്നാൽ, തനിക്ക് സംഭവിച്ച 'ഭയങ്കരമൊരു തെറ്റ്' ക്ഷമിക്കണമെന്ന് ആരാധകരോട് അഭ്യർഥിച്ചിരിക്കുകയാണ് താരം. എന്താണ് കാര്യമെന്ന് അറിഞ്ഞവരാകട്ടെ മൂക്കത്ത് വിരലുവെക്കുന്ന അവസ്ഥയായി.

ട്വിറ്ററിൽ സജീവമായ അമിതാഭ് ബച്ചൻ തന്‍റെ എല്ലാ ട്വീറ്റുകളും നമ്പറിട്ടാണ് ട്വീറ്റ് ചെയ്യാറ്. ഈ നമ്പറിടൽ കൃത്യമായി തുടർന്നുപോരുകയും ചെയ്തു. എന്നാൽ, പുതുവർഷത്തിൽ ബച്ചന് അബദ്ധം സംഭവിച്ചു. നമ്പറിടലിൽ തെറ്റുപറ്റി. 4514ാമത്തെ (T 4514) ട്വീറ്റിന് ശേഷം നമ്പറിട്ടത് T 5424 എന്നായിരുന്നു. പിന്നീടുള്ള ഏതാനും ട്വീറ്റുകൾ ഈ തെറ്റിയ നമ്പർ തുടരുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞ ശേഷമാണ് ബച്ചൻ ആരാധകരോട് മാപ്പുപറഞ്ഞ് ട്വീറ്റിട്ടത്.

'ഒരു ഭയങ്കര തെറ്റുപറ്റി. T 4514 മുതലുള്ള എന്‍റെ എല്ലാ ട്വീറ്റ് നമ്പറുകളും തെറ്റിയിട്ടുണ്ട്. അതിന് ശേഷമുള്ള നമ്പറെല്ലാം തെറ്റാണ്. T 5424,5425,5426,4527, 5428, 5429, 5430 എല്ലാം തെറ്റാണ്. T4515,4516,4517,4518,4519 4520,4521 എന്നിങ്ങനെയാണ് അതിന്‍റെ യഥാർഥ നമ്പർ. ക്ഷമചോദിക്കുന്നു' -ഇതായിരുന്നു ബച്ചന്‍റെ ട്വീറ്റ്.


'ഇത്ര വലിയ' തെറ്റിനാണോ ഇങ്ങനെ ക്ഷമ ചോദിച്ചതെന്നാണ് ചിലർ കൗതുകത്തോടെ ചോദിക്കുന്നത്. അങ്ങനെയൊരു നമ്പർ ഉണ്ടായിരുന്നതേ ശ്രദ്ധിച്ചില്ലെന്നാണ് മറ്റു ചിലർ ചൂണ്ടിക്കാട്ടിയത്.


 ഇപ്പോഴും അമിതാഭ് ബച്ചൻ ചെയ്ത ഏറ്റവും വലിയ തെറ്റ് 'കഭി ഖുശി കഭി ഖം' സിനിമയിൽ ഷാരൂഖ് ഖാൻ കല്യാണം കഴിച്ച് വരുമ്പോൾ സ്വീകരിക്കാതിരുന്നതാണെന്ന് ഒരാളുടെ കമന്‍റ്. ട്വീറ്റ് നമ്പർ ശ്രദ്ധിക്കാൻ ഒരാളെ നിർത്തിക്കൂടെയെന്നാണ് മറ്റൊരാളുടെ നിർദേശം. 

Tags:    
News Summary - Horrible error': Amitabh Bachchan apologises for wrong tweet numbers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.