ഹേമമാലിനി - ധർമേന്ദ്ര താരദമ്പതികളുടെ മകളാണ് ഇഷ ഡിയോൾ. മാതാപിതാക്കളെ പോലെ സിനിമയിലെത്തിയ ഇഷക്ക് ബോളിവുഡിൽ അത്രയധികം തിളങ്ങാനായില്ല. ഇപ്പോഴിതാ 2000 ന്റെ തുടക്കത്തിൽ തനിക്ക് കേൾക്കേണ്ടി വന്ന വിമർശനത്തെക്കുറിച്ച് പറയുകയാണ് താരം. താൻ മയക്കുമരുന്നിന് അടിമയാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നുവെന്നും അതു തന്നെ വിഷാദത്തിലാക്കിയെന്നും ഇഷ പറഞ്ഞു. വാർത്തകൾ പ്രചരിച്ചതോടെ ഇതു അമ്മയുടെ മുന്നിൽ നിരപരാധിത്വം തെളിക്കാൻ രക്ത പരിശോധന നടത്താൻ തയാറായെന്നും താരം കൂട്ടിച്ചേർത്തു.ഹേമ മാലിനി: ബിയോണ്ട് ദ ഡ്രീം ഗേള്‍ എന്ന ഹേമ മാലിനിയുടെ ആത്മകഥയിലാണ് ഇതിനെക്കുറിച്ച് ഇഷയുടെ പരാമര്‍ശം
'മയക്കുമരുന്നിന് അടിമയാണെന്നുള്ള വാർത്ത എന്നെ ശരിക്കും വിഷാദത്തിലാക്കി. അമ്മയുടെ മുന്നിൽ എന്റെ നിരപരാധിത്വം തെളിക്കാനായി രക്ത പരിശോധനക്കുവരെ ഞാൻ തയാറായിരുന്നു.എൻ്റെ മാതാപിതാക്കളെ ലജ്ജിപ്പിക്കുന്ന ഒന്നും ഞാൻ ഒരിക്കലും ചെയ്യുകയില്ല. ഞാൻ സുഹൃത്തുക്കൾക്കൊപ്പം പാർട്ടികളിൽ പങ്കെടുക്കുമായിരുന്നു. അവരോടൊപ്പം പാർട്ടി കൂടുമായിരുന്നു.ആ പ്രായത്തിൽ എല്ലാവരും പാർട്ടികളിൽ മദ്യപിക്കും. പക്ഷെ ഉണ്ടായൊരു പ്രശ്നം എല്ലാവരുടെയും കണ്ണുകൾ എന്നിലേക്കായിരുന്നു'- ഇഷ ഡിയോൾ പറഞ്ഞു.
വിനയ് ശുക്ലയുടെ 2002 ലെ റൊമാൻ്റിക് ത്രില്ലറായ കോയി മേരേ ദിൽ സേ പൂച്ചെയിലൂടെയാണ് ഇഷ ബോളിവുഡിൽ എത്തിയത്.എല്‍ഒസി കാർഗിൽ (2003), യുവ (2004), ധൂം (2004), ദസ് (2005), നോ എൻട്രി (2005) തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ ഇഷ ഭാഗമായിട്ടുണ്ട്. അഹാന ഡിയോൾ സഹോദരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.