തന്റെ കരിയറിനെക്കുറിച്ചും, വ്യക്തി ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് നടിയും ധർമേന്ദ്ര-ഹേമമാലിനി ദമ്പതികളുടെ മകളുമായ ഇഷ ഡിയോൾ. ആദ്യ ചിത്രം റിലീസ് ചെയ്യുമ്പോൾ 18 വയസ്സായിരുന്നു. അന്ന് നേരിടേണ്ടിവന്ന വിമർശനങ്ങളെക്കുറിച്ചും നടി ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
'എന്‍റെ കുട്ടിക്കാലത്ത് ഞങ്ങൾക്ക് വളരെ ലളിതമായ ജീവിതശൈലിയായിരുന്നു. തങ്ങളുടെ പ്രശസ്തി കുട്ടികളെ ബാധിക്കരുതെന്ന് എന്റെ മാതാപിതാക്കൾക്ക് നിർബന്ധമുണ്ടായിരുന്നു. മക്കൾ കഠിനാധ്വാനം ചെയ്ത് അത് നേടണമെന്നാണ് അവർ ആഗ്രഹിച്ചിരുന്നത്' - ഇഷ പറഞ്ഞു. മിക്ക കുട്ടികളും തങ്ങളുടെ മാതാപിതാക്കളെ പിന്തുടരാനാണ് ആഗ്രഹിക്കുകയെന്ന് ‘മക്കൾവാഴ്ച’യോടുള്ള പ്രതികരണമായി അവർ ചൂണ്ടിക്കാട്ടി.
'കോയി മേരെ ദിൽ സേ പൂച്ചെ' എന്ന ചിത്രത്തിലൂടെയാണ് ഇഷ ഡിയോൾ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. ആദ്യ കാലത്ത് തന്നെക്കുറിച്ച് കേട്ട ഏറ്റവും വിചിത്രമായ കിംവദന്തിയെക്കുറിച്ചും നടി സംസാരിച്ചു. പല സഹതാരങ്ങളുമായി തനിക്ക് ബന്ധമുണ്ടെന്നായിരുന്നു അന്നത്തെ പ്രചാരണം. താൻ ഏറെ ബഹുമാനത്തോടെയും ആരാധനയോടെയും കാണുന്ന അജയ് ദേവ്ഗണുമായി പോലും ബന്ധമുണ്ടെന്ന് വരുത്താൻ ശ്രമം ഉണ്ടായിരുന്നു. അജയ്ക്കും തനിക്കും ഇടയിൽ വളരെ മനോഹരമായ ബന്ധമാണ് ഉണ്ടായിരുന്നതെന്ന് ഇഷ വ്യക്തമാക്കി.
ഹേമമാലിനിയോട് തന്നെ താരതമ്യം ചെയ്യുന്ന റിവ്യൂകൾ വന്നിരുന്നു. തന്റെ തടിയെക്കുറിച്ചും ചർച്ചകൾ ഉണ്ടായി. അക്കാലത്ത് വളരെ അസ്വസ്ഥയായിരുന്നെന്നും നടി വ്യക്തമാക്കി. അമ്മയോട് വിഷമം പറഞ്ഞപ്പോൾ വിമർശനങ്ങൾ മാനസികമായി ബാധിക്കുമെന്ന് തോന്നുന്നുവെങ്കിൽ ചെയ്യുന്നത് നിർത്തുക. ഇതാണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് തോന്നുന്നുവെങ്കിൽ തുടരുക എന്നുമായിരുന്നു മറുപടിയെന്നും നടി വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.