സിനിമാ പ്രവേശനം വൈകാനുള്ള കാരണം ഇതാണ്, വളരെ പേടിച്ചാണ് വന്നത് -ദുൽഖർ സൽമാൻ

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമാണ് നടൻ ദുൽഖർ സൽമാൻ. 2012ൽ ആയിരുന്നു സിനിമാ പ്രവേശനം. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ ബിഗ് സ്ക്രീനിലെത്തിയ ദുൽഖർ വളരെ പെട്ടെന്ന് തന്നെ സിനിമാ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു.

ഇപ്പോഴിതാ സിനിമാ പ്രവേശനം വൈകാനുള്ള കാരണം വെളിപ്പെടുത്തുകയാണ് നടൻ. ഒരു പൊതുപരിപാടിയിൽ, ആരാധകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം പറഞ്ഞത്. ഭയന്നിട്ടാണ് സിനിമയിൽ വരാതിരുന്നതെന്നും വാപ്പയുടെ പേര് താന്‍ മൂലം നശിപ്പിക്കരുതെന്ന് കരുതിയാണ് സിനിമാ പ്രവേശനം വൈകിയതെന്നും ദുൽഖർ സൽമാൻ പറഞ്ഞു.

'വളരെ പേടിച്ചാണ് ഞാൻ സിനിമയിലേക്ക് വന്നത്. കാരണം വാപ്പച്ചി സിനിമയിൽ അത്രത്തോളം തിളങ്ങി നിൽക്കുന്ന സമയത്ത് ഞാനായി അദ്ദേഹത്തിന്റെ പേര് കളയേണ്ടെന്ന് കരുതി. കോളജിൽ പഠിക്കുന്ന സമയത്താണ് ബിഗ് ബിയൊക്കെ ഇറങ്ങുന്നത്. ഇനി എനിക്ക് അഭിനയം വരുമോ എന്നൊക്കെയുള്ള ഭയമായിരുന്നു. സെക്കന്റ് ജനറേഷന്‍ താരങ്ങള്‍ വിജയിക്കുന്ന ഒരു രീതി അന്ന് നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നില്ല -ദുൽഖർ സൽമാൻ പറഞ്ഞു.

എന്നാൽ ഇതല്ലാതെ മറ്റൊന്നും ചെയ്യാൻ എനിക്ക് ആഗ്രഹമില്ലായിരുന്നു. എന്റെ വീടാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം. അവിടെ നിന്ന് ഇറങ്ങി ഈ ജോലി ചെയ്യുന്നുണ്ടെങ്കിൽ അതിനോട് അത്രമാത്രം ഇഷ്ടമുളളത് കൊണ്ടാണ്'-താരം വ്യക്തമാക്കി.

Tags:    
News Summary - Dulquer Salman Opens Up Why he Late Movie Entry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.