നെഗറ്റീവ് കമന്റ് കാണുമ്പോൾ പോയി വാപ്പച്ചിയോട് സംസാരിക്കും; വിഷമം മാറ്റുന്നത് ഇങ്ങനെ- ദുൽഖർ

രിയറിന്റെ തുടക്കകാലത്ത് കേൾക്കേണ്ടി വന്ന  നെഗറ്റീവ് കമന്റുകൾ നിരാശപ്പെടുത്തി എന്ന് ദുൽൽഖർ സൽമാൻ. തന്റെ  ' ചുപ് റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്' എന്ന ബോളിവുഡ് ചി ത്രത്തിന്റെ പ്രചരണ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. സോഷ്യൽ മീഡിയയിൽ വരുന്ന എല്ലാ കമന്റുകളും വായിക്കും. നെഗറ്റീവ് റിവ്യൂ കാണുമ്പോൾ വാപ്പച്ചിയുടെ അടുത്തു പോയി സംസാരിക്കുമെന്നും ദുൽഖർ സൽമാൻ വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ വരുന്ന എല്ലാ കമന്റുകളും വായിക്കും. നെഗറ്റീവ് റിവ്യൂ കാണുമ്പോൾ വാപ്പച്ചിയോട് പോയി സംസാരിക്കും. അദ്ദേഹവും ഇത് വായിച്ചെന്ന് പറയും. 80കളിൽ എന്നെ വിമർശിച്ചവർ ആരും ഇപ്പോൾ ഇല്ല. ഇതൊക്കെ പുതിയ ആളുകളാണ്. ഇതൊന്നും കണ്ട് വിഷമിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞ്  സമാധാനിപ്പിക്കും- ദുൽഖർ കൂട്ടിച്ചേർത്തു

പ്രേക്ഷകരുടെ ഇടയിൽ തന്റേതായ മേൽവിലാസം വേണമെന്ന് തോന്നിയെന്നും താരം അഭിമുഖത്തിൽ പറഞ്ഞു . ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ വേണം പ്രേക്ഷകർ എന്നിലെ നടനെ കാണാൻ. അദ്ദേഹം (മമ്മൂട്ടി) ചെയ്തതിൽ നിന്ന് വ്യത്യസ്തമായിട്ടുള്ള സിനിമകൾ ചെയ്യണമെന്നായിരുന്നു ആഗ്രഹം. കാലക്രമേണേ ഞാൻ അവിടെ എത്തി. അതിൽ വളരെ കൃതജ്ഞതനാണ്. പിതാവിനോടൊപ്പം അഭിനയിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്- നടൻ വ്യക്തമാക്കി.

സെപ്റ്റംബർ 23 നാണ്  ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രം 'ചുപ് റിവെഞ്ച് ഓഫ് ദ് ആർട്ടിസ്റ്റ്' റിലീസിനായി എത്തുന്നത്. ആർ .ബൽകി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  ദുൽഖറിനോടൊപ്പം സണ്ണി ഡിയോൾ, പൂജ ഭട്ട്, ശ്രേയ ധന്വന്ദരി എന്നിവരാണ്  മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീതരാമത്തിന് ശേഷം തിയറ്ററുകളിൽ എത്തുന്ന ചിത്രമാണിത്.

Tags:    
News Summary - Dulquer Salman Opens Up About Dad Mammootty's response on Social Media In negative comments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.