Posted On
date_range Updated On
date_range കോപ്പിയടി ആരോപണത്തിൽ കഴമ്പില്ല; എന്‍റെ സിനിമകൾക്ക് രാഷ്ട്രീയമുണ്ട് -മഹേഷ് നാരായണൻ
സീ യു സൂൺ എന്ന ചിത്രം കോപ്പിയടിയാണെന്ന തരത്തിലുള്ള പ്രചരണങ്ങൾ ശരിയല്ലെന്ന് സംവിധായകൻ മഹേഷ് നാരായണൻ. ചിത്രത്തിന്‍റെ ഷൂട്ടിങ് രീതിക്ക് ഹോളിവുഡ് ചിത്രമായ സെർച്ചിങ്ങുമായി സാമ്യതകൾ ഉണ്ടാകും, എന്നാൽ ചിത്രം ചർച്ച ചെയ്യുന്നത് മറ്റു വിഷയങ്ങളാണെന്നും മഹേഷ് നാരായണൻ മാധ്യമം ഒാൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
എന്‍റെ സിനിമകൾക്ക് രാഷ്ട്രീയമുണ്ട്. എന്നാൽ രാഷ്ട്രീയം പറയുന്നതിന് വേണ്ടി മാത്രം സിനിമകളെടുക്കനയാളല്ല. ഫഹദാണ് ചിത്രം പൂർത്തിയാക്കുന്നതിന് മുന്നിൽ നിന്നതെന്നും മഹേഷ് നാരായണൻ കൂട്ടിച്ചേർത്തു.
ആമസോൺ പ്രൈമിൽ റിലീസായ സീ യു സൂണിൽ ഫഹദിനോടൊപ്പം റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവരാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.