കലക്കൻ നടനാണ് ആ സംവിധായകൻ; അൻവർ ചിത്രത്തിൽ അമൽ നീരദിന്റെ ഫസ്റ്റ് ചോയ്‍സ് അദ്ദേഹമായിരുന്നു; സൗബിൻ

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് അൻവർ. 2010 ൽ പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്രപ്രതികരണമായിരുന്നു ലഭിച്ചത്. എന്നാൽ അൻവറിൽ അമൽ നീരദിന്റെ ആദ്യ ഓപ്ഷൻ പൃഥ്വിരാജ് ആയിരുന്നില്ല.സംവിധായകനും നിർമാതാവുമായ അൻവർ റഷീദ് ആയിരുന്നു.അടുത്തിടെ ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സൗബിൻ ഷാഹിറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അൻവർ റഷീദ് മികച്ച നടൻ ആണെന്നും ഓരോ സീനും എങ്ങനെ ചെയ്യണമെന്ന് ആർട്ടിസ്റ്റുകൾക്ക് അഭിനയിച്ചു കാണിച്ചുകൊടുക്കുമെന്നും  സൗബിൻ പറഞ്ഞു.

'അമലേട്ടന് അമ്പുക്കയെ( അൻവർ റഷീദ്)വെച്ച് പടം ചെയ്യാൻ ഒരുപാട് ശ്രമിച്ചിരുന്നു. അൻവർ എന്ന സിനിമ ചെയ്യുന്ന സമയത്ത് അമലേട്ടന്റെ ഫസ്റ്റ് ചോയ്‍സ് അമ്പുക്കയായിരുന്നു. അദ്ദേഹം വിസമ്മതിച്ചതുകൊണ്ടാണ് അത് പൃഥ്വിരാജിലേക്ക് പോയത്.അമലേട്ടനും അമ്പുക്കയും കോളജിൽ ജൂനിയർ സീനിയറായി പഠിച്ചവരാണ്. പഠിക്കുന്ന സമയത്ത് അമ്പുക്ക മികച്ച നടനൊക്ക ആയിരുന്നു. ഞങ്ങൾ കണ്ടതിൽ വെച്ച് കലക്കൻ നടൻ ആണ് ഓരോ സീനും എങ്ങനെ ചെയ്യണമെന്നൊക്ക അഭിനയിച്ച് കാണിച്ച് തരും. പുള്ളി അടിപൊളി നടൻ ആണ്'- സൗബിൻ ഷാഹിർ പറഞ്ഞു.

പ്രാവിൻകൂട് ഷാപ്പ് ആണ് സൗബിന്റെ ഏറ്റവും പുതിയ ചിത്രം. ബേസിലാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് . അൻവർ റഷീദ് ആണ് പ്രാവിൻകൂട് ഷാപ്പ് നിർമിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Tags:    
News Summary - Anwar Rasheed was Amal Neerad's first choice in the film Anwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.