അനന്യ ബിജീഷിനൊപ്പം
കഴിഞ്ഞ 13 വർഷമായി തന്റെ നിഴലായി കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റിന്റെ വേർപാട് വിശ്വസിക്കാനാകാതെ തളർന്നിരിക്കുകയാണ് നടി അനന്യ. വെറുമൊരു സഹപ്രവർത്തകൻ എന്നതിലുപരി ഒരു സഹോദരനെപ്പോലെ തനിക്ക് കരുതലായി നിന്ന വ്യക്തിയായിരുന്നു ബിജീഷ് എന്ന് അനന്യ ഓർക്കുന്നു. തൃശ്ശൂരിലുണ്ടായ സ്ഫോടനത്തിൽ പൊലിഞ്ഞ ബിജീഷിന്റെ വിയോഗത്തിന്‍റെ ആഘാതത്തെക്കുറിച്ച് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് പങ്കുവെച്ചിരുന്നു.
സുരക്ഷിതമായി തന്നെ ചേർത്തുപിടിക്കുകയും തമാശകൾ പറഞ്ഞ് ജോലിസ്ഥലത്തെ എപ്പോഴും സജീവമാക്കുകയും ചെയ്തിരുന്ന ബിജിയെ മിസ്സ് ചെയ്യുമെന്നും ആ വിയോഗം വലിയൊരു നഷ്ടമാണെന്നും അനന്യ കുറിക്കുന്നു. ബിജീഷ് ഇന്നും തങ്ങൾക്കിടയിൽ എവിടെയോ ഉണ്ടെന്ന് വിശ്വസിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞാണ് അനന്യ തന്റെ വൈകാരികമായ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ബിജീഷ് ഇന്ന് രാവിലെ എഴുന്നേറ്റത് നിൻറെ വാർത്ത കേട്ടാണ്. വിശ്വസിക്കാൻ പറ്റാതെ ആകെ ഒരു സ്തംഭനം ആയിപ്പോയി. കഴിഞ്ഞദിവസം തൃശ്ശൂരിൽ ഉണ്ടായ സ്ഫോടനത്തിൽ നിന്നെ ഞങ്ങൾക്ക് നഷ്ടമായി എന്ന് ഉൾക്കൊള്ളാൻ പ്രയാസപ്പെടുന്നു. കഴിഞ്ഞ 13 കൊല്ലമായി എൻറെ കൂടെ എൻറെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റായി ബിജി ഉണ്ട്, ഒരു സഹോദര തുല്യനായി.
വളരെ സേഫ് ആൻഡ് സെക്യുറായി കൂടെ നിന്നും, തമാശയും പറഞ്ഞ് എല്ലാ സ്വാതന്ത്ര്യത്തോടെയും വർക്ക്‌ചെതു. നിന്നെ മിസ്സ് ചെയ്യും ബിജി.....വലിയ നഷ്ടമാണ് നീ പോയതിൽ ഉണ്ടായത്.നീ ഞങ്ങൾക്കിടയിൽ എവിടെയോ ഉണ്ട് എന്ന് വിശ്വസിക്കാനാണ് ആഗ്രഹം.Rest in peace biji. Will miss you.
നാടിനെയൊന്നാകെ നടുക്കിയ ദുരന്തത്തിൽ ശ്മശാനതുല്യമായി മാറിയിരിക്കുകയാണ് മുണ്ടത്തിക്കോട്. ഉച്ചവെയിലിന്റെ കാഠിന്യത്തേക്കാൾ തീക്ഷ്ണമായ അഗ്നിബാധയിൽ നിരവധി ആളുകളുടെ ജീവനുകളാണ് വെന്തെരിഞ്ഞത്. തിരുവമ്പാടി വിഭാഗത്തിനായി വെടിക്കെട്ട് സാമഗ്രികൾ ഒരുക്കിയിരുന്ന മുണ്ടത്തിക്കോട്ടെ നിർമാണശാലയിലുണ്ടായ സ്ഫോടനം നഗരത്തെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരിക്കുകയാണ്. 14 പേർ മരിച്ചതിന് പുറമെ ഗുരുതരമായി പൊള്ളലേറ്റ ചിലർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.