അഭിനയത്തിൽ സജീവമല്ലെങ്കിലും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്ന പേരാണ് നടി ഐശ്വര്യ റായ് ബച്ചന്റേത്. വിവാഹശേഷം അഭിനയത്തിന് ഇടവേള നൽകിയെങ്കിലും ഫാഷൻ ഷോകളിൽ നടി സജീവമാണ്. ഇപ്പോൾ മകൾ ആരാധ്യയുടെ കൈയും പിടിച്ചാണ് ഐശ്വര്യ എത്തുന്നത്.
ഇപ്പോഴിതാ ഐശ്വര്യ റായിയുടെ സൗന്ദര്യത്തെക്കുറിച്ച് നടനും ഭർത്യപിതാവുമായ അമിതാഭ് ബച്ചൻ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. ബച്ചൻ അവതാരകനായി എത്തുന്ന 'കോൻ ബനേഗ ക്രോർപതി' എന്ന റിയാലിറ്റി ഷോയിലാണ് മരുമകളെക്കുറിച്ച് പറഞ്ഞത്. ഐശ്വര്യയുടെ സൗന്ദര്യത്തെക്കുറിച്ചുള്ള ഒരു മത്സരാർഥിയുടെ ചോദ്യത്തിനായിരുന്നു പ്രതികരണം.
'സാർ, ഐശ്വര്യ റായ് ബച്ചൻ വളരെ സുന്ദരിയാണ്. അവരുടെ സൗന്ദര്യത്തെക്കുറിച്ച് വർണ്ണിക്കാൻ വാക്കുകളില്ല. സാർ, നിങ്ങൾ ഒരു വീട്ടിലാണ് താമസിക്കുന്നത്, ദയവായി എനിക്ക് ചില സൗന്ദര്യ ടിപ്‌സ് നൽകാമോ'? എന്നായിരുന്നു മത്സരാർഥിയുടെ ചോദ്യം. ' അതെ ഐശ്വര്യ വളരെ സുന്ദരിയാണെന്ന് എനക്ക് അറിയാം. ഈ അവസരത്തിൽ നിങ്ങളോട് ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. കുറച്ച് വർഷങ്ങൾ കഴിയുമ്പോൾ നിങ്ങളുടെ മുഖത്തിന്‍റെ സൗന്ദര്യം മങ്ങും, പക്ഷേ നിങ്ങളുടെ ഹൃദയത്തിന്‍റെ സൗന്ദര്യമാണ് ഏറ്റവും പ്രധാനം'- ബച്ചൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.