വയലൻസ് ചിത്രങ്ങളിൽ അഭിനയിക്കുന്ന താരങ്ങൾ ആത്മപരിശോധന നടത്തണം -കമൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ച അക്രമ സംഭവങ്ങളുടെയും ലഹരി ഉപയോഗത്തിന്‍റെയും പശ്ചാത്തലത്തിൽ വയലൻസിന്‍റെ അതിപ്രസരമുള്ള ചിത്രങ്ങൾക്കെതിരെ സംവിധായകൻ കമൽ. യുവാക്കളിൽ ജനപ്രീതി വർധിക്കും എന്നതിനാൽ വയലൻസ് നിറഞ്ഞ കഥാപാത്രങ്ങൾ അവതരിപ്പിക്കാനാണ് ഇപ്പോഴത്തെ നായകന്മാർക്ക് താൽപര്യമെന്ന് കമൽ പറഞ്ഞു.

ഇത്തരം സിനിമകൾക്ക് നായകൻമാർ പെട്ടെന്ന് ഡേറ്റ് നൽകുന്നു. സിനിമാ പോസ്റ്ററുകൾക്ക് പണ്ട് ചിരിക്കുന്ന ചിത്രങ്ങളാണ് വേണ്ടിയിരുന്നത്. എന്നാലിപ്പോൾ വളരെ കലിപ്പായി നിൽക്കുന്ന നായകൻമാരെയാണ് കാണുന്നത്. എന്തിനാണ് ഇങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യുന്നതെന്ന് താരങ്ങൾ ആത്മപരിശോധന നടത്തണം. നിങ്ങളീ വലിയ സമൂഹത്തെ തെറ്റായ പാതയിലേക്ക് നയിക്കാൻ കാരണമാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിനിമയാണ് യുവാക്കളെ ഏറ്റവും കുടുതൽ സ്വാധീനിക്കുന്ന മാധ്യമം. കുട്ടികൾക്ക് അനുകരിക്കുന്ന പ്രവണതയുണ്ട്. സിനിമകളിൽ അടുത്ത കാലത്ത് ഉണ്ടായ വയലൻസിന്‍റെ അതിപ്രസരം കുട്ടികളെ പ്രോൽസാഹിപ്പിക്കുന്നുണ്ടെന്നും കമൽ വ്യക്തമാക്കി.

Tags:    
News Summary - Actors acting in violent films should do introspection -Kamal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.