ചെന്നൈയിൽ നിന്നുള്ള ദൃശ്യങ്ങളുമായി നടൻ റഹ്മാൻ; സുരക്ഷിതരാണോയെന്ന് ആരാധകർ- വിഡിയോ

മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിലെ വിവിധ സ്ഥലങ്ങൾ വെള്ളത്തിനടിയിലാണ്. ജനങ്ങളോട് അടിയന്തരാവശ്യത്തിനൊഴികെ വീടിന്‌ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം അധികൃതർ നൽകിയിട്ടുണ്ട്.

ഇപ്പോഴിതാ ചെന്നൈയിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ റഹ്മാൻ.  വാഹനങ്ങൾ ഒഴുകിപോകുന്ന ദൃശ്യങ്ങളാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നടനും കുടുംബവും സുരക്ഷിതരാണോയെന്ന് ആരാഞ്ഞ് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.ഡിസംബർ നാലിലെ വിഡിയോയാണ് നടൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.കേരളത്തില്‍ കൂടി കടന്നുപോകുന്ന പല സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.

ബംഗാൾ ഉൾക്കടലിൽ ഇന്നലെ (ഞായറാഴ്ച) രൂപപ്പെട്ട ചുഴലിക്കാറ്റ് നിലവിൽ വടക്കൻ തമിഴ്നാട് ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. നാളെ( ചൊവ്വ) പുലർ​ച്ചെയോടെ ആന്ധ്രപ്രദേശിലെ നെല്ലൂരിനും മചിലിപട്ടണത്തിനും ഇടയിൽ കരതൊടുമെന്നാണ് കരുതുന്നത്. ചുഴലിക്കാറ്റ് ഏകദേശം ദിവസങ്ങളോളം കനത്ത മഴക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. കാറ്റി​ന്റെ വേഗത മണിക്കൂറിൽ 80-90 കി.മീ വരെ ഉയരാം, മണിക്കൂറിൽ 100 ​​കിലോമീറ്റർ വരെ ആഞ്ഞടിക്കും.


Tags:    
News Summary - Actor Rahman Shares video Cyclone Michaung effect At Chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.