നടൻ ലാലു അലക്സിന്റെ മകൾ സിയ വിവാഹിതയായി. ടോബിയാണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ക്‌നാനായ ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകൾ നടന്നത്.
മകളുടെ ഹൽദി വിഡിയോ ലാലു അലക്സ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ബെറ്റിയാണ് ഭാര്യ. സിയയെ കൂടാതെ നടന് ബെൻ, സെൻ എന്നിങ്ങനെ രണ്ട് ആൺമക്കൾ കൂടിയുണ്ട്.
45 വര്‍ഷത്തോളമായി സിനിമയിൽ സജീവമാണ് ലാലു അലക്സ്. വില്ലൻ, സഹനടൻ, ഹാസ്യതാരം എന്നിങ്ങനെ 250-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത അദ്ദേഹം 2022ൽ മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’യിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.