വിവാഹമോചന വാർത്തകളിൽ നിന്ന് ആരാധ്യയെ എങ്ങനെ അകറ്റി നിർത്തും? അഭിഷേകിന്‍റെ മറുപടി ഇങ്ങനെ...

താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിക്കും പലപ്പോഴും സമൂഹമാധ്യമങ്ങളിൽ നിന്ന് വിവാഹമോചന അഭ്യൂഹങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അടുത്തിടെ നടന്ന ഒരു സംഭാഷണത്തിൽ മകൾ ആരാധ്യ ബച്ചനെ ഇത്തരം അഭ്യൂഹങ്ങളിൽ നിന്ന് എങ്ങനെ അകറ്റി നിർത്തിയെന്ന് പറയുകയാണ് അഭിഷേക്. ആരാധ്യക്ക് ഇപ്പോൾ 14 വയസ്സാണ്. മകൾക്ക് ഫോൺ ഇല്ലെന്നും മാതാപിതാക്കളെക്കുറിച്ച് ഗൂഗിളിൽ തിരയുന്നത് ഒഴിവാക്കാറുണ്ടെന്നും താരം വെളിപ്പെടുത്തി. പീപ്പിംഗ് മൂണിനോട് സംസാരിക്കുകയായിരുന്നു അഭിഷേക്.

'സിനിമ വ്യവസായത്തോടും നമ്മൾ ചെയ്യുന്ന കാര്യങ്ങളോടും ആരാധ്യയിൽ വലിയ ബഹുമാനം വളർത്തിയെടുത്തത് ഐശ്വര്യയാണ്. സിനിമകളും പ്രേക്ഷകരും നമുക്ക് നൽകിയ കാര്യങ്ങൾ കൊണ്ടാണ് നമ്മൾ നമ്മളായതെന്ന് അവരാണ് അവളെ പഠിപ്പിച്ചത്. ആരാധ്യ വളരെ ആത്മവിശ്വാസമുള്ള ഒരു കൗമാരക്കാരിയാണ്. അവർക്ക് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്, ഞങ്ങൾ അത് സ്വകാര്യമായി ചർച്ച ചെയ്യും. എല്ലാം അറിയിക്കുന്നതിൽ അവർക്ക് അതിശയകരമായ ഒരു മാർഗമുണ്ട്' -അഭിഷേക് പറഞ്ഞു.

'ആരാധ്യക്ക് 14 വയസ്സായി, അവൾക്ക് ഫോണില്ല. അവളുടെ സുഹൃത്തുക്കൾക്ക് അവളെ ബന്ധപ്പെടണമെങ്കിൽ, അവർ അവളുടെ അമ്മയുടെ ഫോണിലേക്ക് വിളിക്കണം. അത് ഞങ്ങൾ വളരെക്കാലം മുമ്പ് തീരുമാനിച്ച കാര്യമാണ്. അവൾക്ക് ഇന്റർനെറ്റ് സൗകര്യമുണ്ട്. പക്ഷേ അവൾക്ക് ഹോംവർക്ക് ചെയ്യാനും ഗവേഷണം നടത്താനുമാണ് കൂടുതൽ താൽപ്പര്യം. അവൾക്ക് സ്കൂൾ ഇഷ്ടമാണ്. അതിനാൽ അവൾ അതിൽ മുഴുകിയിരിക്കുന്നു' -അഭിഷേക് കൂട്ടിച്ചേർത്തു.

മാതാപിതാക്കളെക്കുറിച്ച് ഓൺലൈനിൽ വരുന്ന കിംവദന്തികൾ അവളെ അലട്ടാറുണ്ടോ എന്ന് ചോദിച്ചപ്പോൾ, അങ്ങനെ ഉണ്ടാവുമെന്ന് കരുതുന്നില്ലെന്നായിരുന്നു അഭിഷേക് പറഞ്ഞത്. വായിക്കുന്നതെല്ലാം വിശ്വസിക്കരുതെന്ന് ഐശ്വര്യ ആരാധ്യയെ പഠിപ്പിച്ചിട്ടുണ്ടെന്നും അഭിഷേക് പറഞ്ഞു. ഐശ്വര്യ ആരാധ്യയെ ഗർഭിണിയായതിനുശേഷം അഭിഷേക് പുകവലിയും മദ്യപാനവും ഉപേക്ഷിച്ചുവെന്ന അഭ്യൂഹങ്ങൾക്കും അദ്ദേഹം മറുപടി നൽകി. ആ വാർത്ത സത്യമാണെന്നും അവയൊന്നും ഇപ്പോൾ തൊടാറില്ലെന്നും താരം വ്യക്തമാക്കി.  

Tags:    
News Summary - Abhishek Bachchan reveals how daughter Aaradhya deals with parents’ divorce rumours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.