തന്റെ ഭാഗ്യ ബ്രേസ്‌ലെറ്റ് ആമിർ ഖാന് നൽകി സൽമാൻ! നടനെ പ്രശംസിച്ച് ആരാധകർ

ടുത്ത സുഹൃത്തുക്കളാണ്  താരങ്ങളായ സൽമാൻ ഖാനും ആമിർ ഖാനും. സിനിമാ തിരക്കുകൾക്കിടയിലും താരങ്ങൾ ഒന്നിച്ചു കൂടാറുണ്ട്. സൽമാന്റെ 'കിസി ക ഭായ് കിസി കി ജാൻ' എന്ന ചിത്രത്തിന്റെ പ്രദർശനത്തിനോടനുബന്ധിച്ച് താരങ്ങൾ ഒത്തുകൂടിയിരുന്നു. ഷാറൂഖ് ഖാനും ഇവരോടൊപ്പം ഉണ്ടായിരുന്നു. ലാൽ സിങ് ഛദ്ദക്ക് ശേഷം സിനിമയിൽ നിന്ന് മാറിനിൽക്കുന്ന ആമിറിനോട് തിരികെ എത്താൻ താരങ്ങൾ നിർദ്ദേശിച്ചിരുന്നു.

ഇപ്പോഴിതാ തന്‍റെ  ഭാഗ്യ ബ്രേസ്‌ലെറ്റ് ആമിറിന് നൽകിയിരിക്കുകയാണ് സൽമാൻ. ആമിറിനെ ഉദ്ധരിച്ച് ഒരു യൂട്യൂബറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഖാൻമാർക്കായി സൽമാന്റെ വീട്ടിൽ സംഘടിപ്പിച്ച ഒരു പാർട്ടിക്കിടെയാണ് തന്റെ ഭാഗ്യ ബ്രേസ്‌ലെറ്റ് ആമീറിന് നൽകിയത്.'മദ്യലഹരിയിലായിരുന്നു സൽമാൻ. നീ എന്റെ സഹോദരനാണെന്ന് പറഞ്ഞുകൊണ്ടാണ് ഇതുവരെ മറ്റാർക്കും നൽകാത്ത ബ്രേസ്‌ലെറ്റ് ആമിറിന് നൽകിയത്' എന്നാണ് യൂട്യൂബർ തന്‍റെ പുതിയ വിഡിയോയിൽ പറഞ്ഞത്. 

ഈ വിവരം പുറത്തുവന്നതോടെ സൽമാനെ പ്രശംസിച്ച് ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. സല്ലുവിന്റെ സഹോദരി അർപ്പിത ഖാനും ഭാർത്താവും നടനുമായ ആയുഷ് ശർമയും സംഘടിപ്പിച്ച ഈദ് പാർട്ടിയിൽ സൽമാന്റെ ബ്രേസ്‌ലെറ്റ് ധരിച്ച് ആമിർ എത്തിയിരുന്നു.

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിന് വേണ്ടി‍യാണ് സിനിമയിൽ നിന്ന് ഇടവേള എടുത്തതെന്നും ലാൽ സിങ് ഛദ്ദയുടെ പരാജയവുമായി ഇടവേളക്ക് യാതൊരു ബന്ധവുമില്ലെന്നും ആമിർ ഖാൻ ഒരു സിനിമ പ്രമോഷനിൽ വ്യക്തമാക്കിയിരുന്നു. സിനിമയിലേക്ക് ഉറപ്പായും തിരികെ വരുമെന്നും നടൻ അറിയിച്ചു. എന്നാൽ ഉടനെ ഉണ്ടാകില്ലെന്നും കൂട്ടിച്ചേർത്തു.

Tags:    
News Summary - Aamir Khan got drunk with Salman Khan, woke up next day with Bhai’s bracelet on his wrist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.