തന്റെ ഡയലോഗ് ആമിർ ഖാന് ഇഷ്ടമായില്ല, സംഭാഷണം മാറ്റില്ലെന്ന് സംവിധായകൻ; അന്ന് അർദ്ധരാത്രി നടൻ വീട്ടിലെത്തി

മിസ്റ്റർ പെർഫെക്ഷനിസ്റ്റ് എന്നാണ് ആമിർ ഖാനെ അറിയപ്പെടുന്നത്. സിനിമക്ക് വേണ്ടി എന്ത് റിസ്ക്ക് എടുക്കാനും നടൻ ഒരു മടിയും കാണിക്കാറില്ല. ഇപ്പോഴിതാ ആമിർ ഖാനെ കുറിച്ച് നടൻ മുഷ്താഖ് ഖാൻ പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്.

'അകേലെ ഹം അകേലെ തും' എന്ന ചിത്രത്തിൽ ആമിർ ഖാനൊപ്പം ഞാനും അഭിനയിച്ചിരുന്നു. ആമിർ ഖാന്റെ കഥാപാത്രത്തിന്റെ വക്കീലായിട്ടാണ് ഞാൻ എത്തിയത്. സിനിമയിൽ ഒരു രംഗത്തിൽ ഞാൻ ജഡ്ജിയോട് പറഞ്ഞ ഡയലോഗ് ആമിറിന് ഇഷ്ടപ്പെട്ടില്ല. 'ഈ പോയിന്റ് ശരിയല്ല, ഇത്  കേസിനെ ദുർബലമാക്കും, നമുക്ക് രംഗം മാറ്റാം' എന്ന് അദ്ദേഹം സംവിധായകൻ മൻസൂർ ഖാനോട് പറഞ്ഞു. എന്നാൽ സമയക്കുറവ് കാരണം സംവിധായകൻ അത് മാറ്റി ചിത്രീകരിക്കാൻ തയാറായില്ല.

അന്ന് വൈകുന്നേര ഏകദേശം ആറ് മണിയോടെ വീട്ടിലെത്തി. ആ സമയത്ത് എന്റെ വീട്ടിലേക്ക് ആമിറിന്റെ ഫോൺ വന്നു. ആ ഡയലോഗ് മാറ്റിയതായി അറിയിച്ചു. ആ രംഗം ഒന്നും കൂടി ചെയ്യണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. എന്നാൽ പുതിയ തിരക്കഥ ലഭിക്കാത്തത് കൊണ്ട് ചിത്രീകരണം വൈകുമെന്ന് ഞാൻ പ്രതീക്ഷിച്ചു. എന്നാൽ അന്ന് അർദ്ധരാത്രി ആമിറും തിരക്കഥകൃത്തും എന്നെ തേടി വീട്ടിലെത്തി.

അന്ന് ഒറ്റമുറിയും അടുക്കളയും മാത്രമുണ്ടായിരുന്ന വീട്ടിലായിരുന്നു ഞാനും കുടുംബവും താമസിച്ചിരുന്നത്. ആ ചെറിയ വീട്ടിലേക്ക് ആമിർ വന്നു. കുട്ടികൾ ഉറങ്ങുകയായിരുന്നു. അവരെ ശല്യപ്പെടുത്തരുതെന്ന് ആമിർ തീരുമാനിച്ചു, തെരുവ് വിളക്കിന് ചുവട്ടിൽ നിന്ന്  മാറ്റിയ സ്ക്രിപ്റ്റ് തനിക്ക് വായിച്ചു തന്നു- ആമിർ ഖാന്റെ സഹകരണ മനോഭവത്തെ കുറിച്ച് വെളിപ്പെടുത്തി കൊണ്ട് മുഷ്താഖ് പറഞ്ഞു.

Tags:    
News Summary - Aamir Khan Came Knocking At My Door At The Middle Of The Night, Said Mushtaq Khan & Recalled The Superstar Saying "I'm Not Satisfied With The Scene

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.