ന്യൂഡൽഹി: യു.പി, പഞ്ചാബ് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ താരപ്രചാരകരെ പ്രഖ്യാപിച്ചപ്പോൾ 'വിമത' ഗണത്തിൽ പെടുന്നവർക്ക് നാമമാത്ര പരിഗണന നൽകിയതിൽ അമർഷം. പഞ്ചാബിലെ താരപ്രചാരകരുടെ പട്ടികയിൽ 'വിമത' ഗണത്തിലായ ഗുലാംനബി ആസാദ്, മനീഷ് തിവാരി എം.പി തുടങ്ങിയവരില്ല.
പഞ്ചാബിലെ ഹൈന്ദവ സമുദായാംഗമായ ഏക എം.പിയാണ് മനീഷ് തിവാരി. തന്നെ പട്ടികയിൽ ഉൾപ്പെടുത്തിയാലാണ് ആശ്ചര്യമെന്നാണ് മനീഷ് തിവാരി പ്രതികരിച്ചത്. കാരണങ്ങൾ സർക്കാർ രഹസ്യമൊന്നുമല്ലെന്നും തിവാരി പറഞ്ഞു. കോൺഗ്രസ് വിട്ട മുൻമുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായി നല്ല അടുപ്പത്തിലായിരുന്നു മനീഷ് തിവാരി. പഞ്ചാബിൽ സോണിയ ഗാന്ധി, മൻമോഹൻ സിങ്, രാഹുൽ ഗാന്ധി എന്നിവർ താര പ്രചാരകരാണ്. ജി-23 സംഘത്തിൽപെടുന്ന ആനന്ദ് ശർമ, ഭൂപീന്ദർസിങ് ഹൂഡ എന്നിവരും പട്ടികയിലുണ്ട്.
യു.പി നിയമസഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലേക്ക് രാഹുൽ ഗാന്ധി അടക്കം 30 താരപ്രചാരകരെയാണ് പ്രഖ്യാപിച്ചത്. പഞ്ചാബിൽ പരിഗണിക്കാത്ത ഗുലാം നബിക്ക് യു.പിയിൽ പരിഗണനയുണ്ട്. പ്രിയങ്ക ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്, മുഹമ്മദ് അസ്ഹറുദ്ദീൻ തുടങ്ങിയവരും പട്ടികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.