വിജിദാസ്, പ്രിൻസ്, അനിൽകുമാർ
ഒറ്റപ്പാലം: സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗത്തെ ക്രൂരമായി മർദിച്ച കേസിൽ സി.പി.എം പ്രാദേശിക നേതാവ് ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ലക്കിടി ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് മുൻ അംഗവുമായ അനിൽകുമാർ (45), സി.ഐ.ടി.യു തൊഴിലാളി വിജിദാസ് (33), ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് പ്രിൻസ് (31) എന്നിവരാണ് പിടിയിലായത്. ലക്കിടി തെക്കുംചെറോട് സ്വദേശിയും പാർട്ടി അംഗവുമായ സുരേന്ദ്രൻ ആക്രമിക്കപ്പെട്ട കേസിലാണ് അറസ്റ്റ്.
ശനിയാഴ്ച രാത്രി ബൈക്കിൽ സഞ്ചരിക്കവേ ലക്കിടിയിൽ വെച്ച് നാലംഗ സംഘം ഇരുമ്പ് പൈപ്പ്‌കൊണ്ട് സുരേന്ദ്രനെ മർദിച്ചതായാണ് പരാതി. മർദനത്തിൽ കൈകാലുകൾക്ക് പരിക്കേറ്റ ഇയാളെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ദീർഘകാലമായി സി.പി.എമ്മിന്റെ അധീനതയിലുണ്ടായിരുന്ന തീർക്കുംചെറോട് വാർഡ് തെരഞ്ഞെടുപ്പിൽ നഷ്ടപ്പെടാൻ കാരണം താനാണെന്ന് ചിലർ അപഖ്യാതി പരത്തിയിരുന്നെന്നും തന്നെ ആക്രമിച്ചതിന് പിന്നിൽ ഇക്കൂട്ടരാണെന്നും സുരേന്ദ്രൻ പരാതിയിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.