പീരുമേട്: ഓട്ടം നിർത്തിയ കെ.എസ്.ആർ..ടി.സി കുമളി- തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് സർവoസ് പുനരാരംഭിച്ചു. ജനുവരി ഒമ്പതിനാണ് സർവിസ് നിർത്തിയത്. രാവിലെ 8.45 ന് കുമളിയിൽ നിന്ന് പുറപ്പെട്ട് രാത്രി 8.30 ന് തിരുവനന്തപുരത്ത് നിന്ന് മടങ്ങുന്ന രീതിയിലായിരുന്നു സർവിസ്.
രാത്രി എട്ടിന് കുമളി വഴി പഴനിക്ക് പുതിയ സർവിസ് ആരംഭിച്ചതോടെയാണ് തിരുവനന്തപുരം ഡിപ്പോ കുമളി ബസ് നിർത്തിയത്. സർവിസ് അവസാനിപ്പിച്ചതിനെതുടർന്ന് കെ.എസ്.ആർ.ടി.ക്ക് 350000 രൂപ പ്രതിദിന നഷ്ടവും ഉണ്ടായി. 64 വർഷം പിന്നിടുന്ന സർവിസ് നിലച്ചത് വെള്ളിയാഴ്ച ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. വകുപ്പ് മന്ത്രിയുടെ ഓഫീസ്, മാനേജിങ് ഡയറക്ടർ
എന്നിവർക്ക് മാധ്യമത്തിലെ വാർത്ത പൊതുപ്രവർത്തകർ എത്തിച്ചു നൽകി. വാർത്ത ശ്രദ്ധയിൽപ്പെട്ട എം.ഡി. അടിയന്തരമായി തിരുവനന്തപുരം. കുമളി ഡിപ്പോകളുമായി ബന്ധപ്പെടുകയും കുമളി ഡിപ്പോക്ക് സർവീസ് നൽകാനും ശനിയാഴ്ച പുനരാരംഭിക്കാനും നിർദ്ദേശം നൽകുകയുമായിരുന്നു. ശനിയാഴ്ച രാവിലെ സർവിസ് പുനരാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.