'പുസ്തകങ്ങളില്ലാത്ത മുറി ആത്മാവില്ലാത്ത ശരീരം പോലെയാണ്.' - മാർക്കസ് ടുലിയസ് സിസറോ, ലോക പുസ്തക ദിനം; രസകരമായ വസ്തുതകൾ

ഇന്നാണ് ലോക പുസ്തക ദിനം. ഓരോ പുസ്തകങ്ങളും, ഓരോ വായനയും വായനക്കാരന് നൽകുന്നത് വ്യത്യസ്തമായ അനുഭവങ്ങളാണ്. പല മാർഗങ്ങളുണ്ടെങ്കിലും അറിവിനായി ഇപ്പോഴും മനുഷ്യർ ആശ്രയിക്കുന്നത് പുസ്തകങ്ങളെയാണ്. പുസ്തകങ്ങളെയും സാഹിത്യകാരന്മാരെയും ആദരിക്കാനുള്ള അവസരമാണ് പുസ്തക ദിനം നല്‍കുന്നത്. പുസ്തകങ്ങൾ വായനക്കാരെ രസിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യുന്നു. പുസ്തകങ്ങൾ സംരക്ഷിക്കപ്പെടുന്നത് പോലെ എഴുത്തുകാരുടെ അവകാശങ്ങളും സംരക്ഷിക്കേണ്ടത് പ്രധാനമാണ്. അതിനാൽ ലോക പുസ്തക ദിനവും ലോക പുസ്തക പകർപ്പവകാശ ദിനവും എല്ലാ വർഷവും ഏപ്രിൽ 23 ന് ആഘോഷിക്കുന്നു.

സ്‌പെയിനിലെ വിഖ്യാത എഴുത്തുകാരൻ മിഷേൽ ഡി സെർവാന്റിസിന്റെ ചരമവാർഷിക ദിനമാണ് ഏപ്രിൽ 23. പിന്നീട് 1995 ൽ യുനെസ്‌കോ ഈ ദിനം ലോക പുസ്തകദിനമായി ആചരിക്കാൻ ആരംഭിച്ചു. വിശ്വസാഹിത്യക്കാരൻ വില്യം ഷേക്‌സ്പിയറും മരിച്ചത് ഇതേ ദിവസം തന്നെയാണ്. സ്‌പെയിനിലെ വലൻസിയയിലെ എഴുത്തുകാരനും എഡിറ്ററുമായ വിസെന്റെ ക്ലാവെൽ ആന്ദ്രേസിൽ നിന്നാണ് ഈ ആശയം ഉടലെടുത്തത്. ഷേക്‌സ്പിയറെ കൂടാതെ ഇൻകാ ഗാർസിലാസോ ഡി ലാവേഗ തുടങ്ങിയവരുടെ ചരമ ദിനവും മൗറിസ് ഡ്രൗൺ, മാനുവൽ മെജിയ വലേദോ, ഹാൾഡർ ലാക്‌സ്‌നസ്സ് എന്നീ സാഹിത്യകാരുടെ ജന്മദിനവും ഈ ദിവസം തന്നെ. അതുകൊണ്ട് തന്നെ ഏറെ പ്രത്യേകതകളുള്ള ദിവസം കൂടിയാണ് ഏപ്രിൽ 23. ഈ ദിവസം ജനിച്ചതോ മരിച്ചതോ ആയ എഴുത്തുകാരെ ആദരിക്കുന്നതിനായി ഏപ്രിൽ 23 ലോക പുസ്തക, പകർപ്പവകാശ ദിനമായി യുനെസ്കോ പ്രഖ്യാപിച്ചു.1996 ലെ യുനെസ്‌കോ പൊതുസമ്മേളനത്തിലാണ് ഏപ്രില്‍ 23 ലോക പുസ്തകദിനമായി ആചരിക്കാന്‍ നിശ്ചയിച്ചത്.

ലോക പുസ്തക, പകർപ്പവകാശ ദിനം സ്പെയിനിലെ കാറ്റലോണിയയിൽ സാന്റ് ജോർഡി ദിനമായും പുസ്തകങ്ങളുടെയും റോസാപ്പൂക്കളുടെയും ദിനമായും ആഘോഷിക്കുന്നു. ഈ ദിവസം ദമ്പതികൾ പരസ്പരം പുസ്തകങ്ങളും റോസാപ്പൂക്കളും സമ്മാനിക്കുന്നു.

ഫ്രാൻസിസ് ബേക്കൺ പറഞ്ഞതുപോലെ വായനെയാണ് ഒരാളെ പൂർണനാക്കുന്നത്.അത് മാനുഷിക മൂല്യങ്ങൾ വളർത്തിയെടുക്കാൻ സഹായിക്കുന്നു. വായന മരിച്ചില്ലെന്ന തെളിവ് കൂടിയാണ് ഓരോ പുസ്തക ദിനവും. ഈ ഏപ്രില്‍ 23 ഷേക്‌സ്പിയറുടെ 400-ാം ചരമദിനമാണ്. അത് തന്നെയാണ് ഇത്തവണത്തെ പുസ്തക ദിനത്തെ കൂടുതൽ ആകർഷകമാക്കുന്നതും.

Tags:    
News Summary - World Book Day; Interesting facts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT