ജനം

അറിയിപ്പ് വന്നിരിക്കുന്നു

ജനത്താൽ എല്ലാ വശങ്ങളും ചുറ്റപ്പെട്ടെന്ന്.

ഭവനത്തിന്റെ പടികൾ പടിപടിയായി

ഇറങ്ങിയോടി

പിൻവാതിലൂടെ അവർ പുറത്ത് കടക്കാൻ ശ്രമിക്കുകയാണ്.

ഒളിഞ്ഞിരുന്ന് എല്ലാം വീക്ഷിച്ചിരുന്ന ജനം ഒളിമറകൾ വെടിഞ്ഞ് പുറത്തേക്ക്.

അവർ കുതിച്ചോടാൻ ശ്രമിക്കുകയാണ്. ജനത്താൽ അവർ തടയപ്പെട്ടു,

അവർ പിടിയിലകപ്പെട്ടു.

തുറന്ന വിചാരണ നടത്തുകയാണ്

എല്ലാ ശക്തികവചകുണ്ഡലങ്ങളും കാറ്റിൽ പറത്തപെട്ടു.

അവർ കുറ്റവാളികളാണെന്ന് വിധികൽപ്പിക്കപ്പെട്ടു.

കാലത്തിൻറെ കാവ്യനീതികണക്കെ

എല്ലാ അന്ധകാരങ്ങൾക്കും

വെളിച്ചം കൊണ്ട് മറുമരുന്ന് തീർത്തിരിക്കുന്നു.

സർവ്വ ശക്തികേന്ദ്രങ്ങളും പിഴുതെറിയപ്പെട്ടു. വർഗ്ഗവിഷങ്ങളെ ചുട്ടെരിച്ചു.

അവരാൽ രാജ്യം പുനർനിർമ്മിക്കപെടുകയാണ്.

അവരാകുന്നു ജനം.

Tags:    
News Summary - malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.