നാലു കഥകൾ

പള്ളിമുറ്റത്തെ യാചകൻ

പള്ളിമുറ്റത്തെ യാചകർക്കിടയിൽ കണ്ട ചെറുപ്പക്കാരൻ പ്രാർഥന കഴിഞ്ഞിറങ്ങുന്നവരോടായ് പറയുന്നുണ്ടായിരുന്നു. ഇതുവരെ മോഷണമായിരുന്നു തൊഴിൽ. ഇനി നന്നാകാമെന്ന് കരുതി...

ഈ പ്രായശ്ചിത്വ ബോധ്യത്തിനൊരു പ്രോത്സാഹനമെന്ന മട്ടിലാകണം പലരും വലിയ നോട്ടുകൾ ചുരുട്ടി ചെറുപ്പക്കാരന്റെ കൈയിൽ തിരുകിയത്. ആളുകളുടെ പണംനൽകലിലെ ധാരാളിത്തം കൊണ്ട് പകൽവെട്ടത്തിലുമാ ചെറുപ്പക്കാരന്റെ കണ്ണുകൾ രണ്ട് നക്ഷത്രങ്ങൾപോലെ തിളങ്ങി. എന്നാലാ ദേശത്ത് അന്നേ ദിവസം രാത്രി ഒരു വീട്ടിൽനിന്ന് വൻതോതിൽ സ്വർണവും പണവും മോഷ്ടിച്ചതും ആ ചെറുപ്പക്കാരനാണ്.

പരസ്പരം

പരസ്പരം വസ്ത്രങ്ങൾ പോലാകണം, നിനക്ക് അവളും അവൾക്ക് നീയുമെന്ന പുരോഹിത ഉപദേശം കാതും ഹൃദയവും കൊണ്ട് കേട്ടെങ്കിലും എപ്പോഴും അറപ്പും വെറുപ്പും ഉണർത്തുന്നവരായ് അവർ... പുറമേക്ക് പിരിയാൻ കഴിഞ്ഞില്ലെങ്കിലും അകമേക്ക് പിരിഞ്ഞ രണ്ട് ജീവിതങ്ങളുമായ് അവർ...

നക്ഷത്രം

ആകാശത്ത് ഒറ്റ നക്ഷത്രമേ ഉണ്ടായിരുന്നുള്ളു. തന്റെ ജീവിത ആകാശത്ത് എന്നാകും ഇങ്ങനെയൊരു നക്ഷത്ര ആഹ്ലാദമെങ്കിലും... ഇങ്ങനെ ഓർത്തുകൊണ്ടിരിക്കെ അയാളിലേക്കൊരു ആഹ്ലാദമായി പെയ്യുകയായിരുന്നു ആ നക്ഷത്രം...

താമസം

വീടിനെ കുറിച്ചായിരുന്നു ചർച്ച. അവളുടെ വലിയ കണ്ണുകളിലേക്ക് നോക്കി അയാൾ പറഞ്ഞു. ഇതുപോലാകണം വീടിൻ ജാലകങ്ങൾ... നിന്റെ നാവുപോലെ വീട്ടിലേക്കുള്ള വഴിയും വായപോലെ എപ്പോഴും തുറന്നിരിക്കുന്ന വാതായനങ്ങളും... ഇങ്ങനെ പറഞ്ഞ് പറഞ്ഞാണ് അയാൾ അവളിലൊരു വീട്ടിലെന്നപോലെ പാർക്കാൻ തുടങ്ങിയത്.

Tags:    
News Summary - Four Short Stories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.