ആർട്ടിസ്റ്റ് സുജാതൻ
Posted On
date_range Updated On
date_range ആർട്ടിസ്റ്റ് സുജാതന്‍ രാമാനുജം സ്മൃതി പുരസ്കാരം
പൊൻകുന്നം: ജനകീയ വായനശാലയുടെ പ്രഥമ രാമാനുജം സ്മൃതി പുരസ്കാരം നാടക രംഗപട കലാകാരൻ ആർട്ടിസ്റ്റ് സുജാതന്‍ ചൊവ്വാഴ്ച വൈകീട്ട് 5.30ന് വായനശാലയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. നാടകാചാര്യൻ പ്രഫ.എസ്. രാമാനുജത്തിെൻറ ആറാം ചരമവാർഷികാചരണത്തിെൻറ ഭാഗമായാണ് അവാർഡ് നൽകുന്നത്. 10,001രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
1973 മുതൽ കലാരംഗത്ത് പ്രവർത്തിക്കുന്ന സുജാതൻ മൂവായിരത്തിലേറെ നാടകങ്ങൾക്ക് രംഗപടമൊരുക്കിയ മികവ് പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. എൻ. ചന്ദ്രബാബു ആർട്ടിസ്റ്റ് സുജാതന്‍ അവാർഡ് സമ്മാനിക്കും. വായനശാല പ്രസിഡൻറ് ടി.എസ്. ബാബുരാജ് അധ്യക്ഷതവഹിക്കും.പ്രഫ. രാമാനുജത്തിെൻറ മക്കളും ശിഷ്യരുമായ ഗിരിജ രാമാനുജം, വനിത രാമാനുജം എന്നിവർ അനുസ്മരണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.