Posted On
date_range Updated On
date_range യുദ്ധം
ഓരോ മനുഷ്യനും
ഓരോ രാജ്യങ്ങൾ.
പല സംസ്കാരങ്ങൾ,
പല ഭാഷകൾ, പല പതാകകൾ.
രണ്ട് മനുഷ്യർ
തമ്മിലുടക്കുമ്പോൾ,
അവിടെ വിശപ്പിന്റെ വിളിയുണ്ട്.
ഉപ്പുവറ്റിയ കണ്ണീരുണ്ട്,
കരിഞ്ഞുണങ്ങിയ അപ്പക്കഷണങ്ങളും
വാരിയെല്ലുന്തിയ കുഞ്ഞുങ്ങളുടെ
നിസ്സഹായ നോട്ടങ്ങളുമുണ്ട്!.
വരണ്ട തൊണ്ടകളിൽ
ശേഷിച്ച ദാഹമുണ്ട്.
പലായനങ്ങൾ, കുടിയേറ്റങ്ങൾ, ഒളിപ്പോരുകൾ...
പേരുകൾ മാറിയാലും
യുദ്ധങ്ങളെല്ലാം ഒന്നുതന്നെ!
ഉള്ളിലെ രാജാവിനെ രക്ഷിക്കാൻ,
സിംഹാസനങ്ങൾ ഭദ്രമാക്കാൻ,
ഇനിയുമെത്ര കാലാളുകളുടെ
സ്വപ്നങ്ങൾ മരിച്ചുവീഴണം?
ഒടുവിൽ മനുഷ്യർ തോൽക്കുന്നു,
അധികാരത്തിന്റെ യുദ്ധം ജയിക്കുന്നു!
ബാക്കിയാവുന്നത്
ഒലിവ് മരച്ചില്ലകളിലെ വസന്തമല്ല,
ചുടുചോരയൊഴുകിയ
മഹാശ്മശാനങ്ങളിലെ
മൂകത മാത്രം!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.