Posted On
date_range Updated On
date_range പണ്ഡിറ്റ് കറുപ്പൻ സ്മാരക നോവൽ പുരസ്കാരം ടി. ഗംഗാധരന്
മാള: പൊയ്യ നാട്യകല അക്കാദമി കളിയരങ്ങ് വാർഷികത്തോടനുബന്ധിച്ചു ഏർപ്പെടുത്തിയ പണ്ഡിറ്റ് കറുപ്പൻ സ്മാരക നോവൽ പുരസ്കാരത്തിന് സാഹിത്യകാരൻ ടി. ഗംഗാധരന്റെ ‘കണ്ണീർപ്പാടത്തെ കൊയ്ത്തുകാർ’ നോവൽ അർഹമായി. 10,001 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്.
ഒക്ടോബർ 22ന് പൊയ്യ സാംസ്കാരിക നിലയത്തിൽ ബെന്നി ബഹനാൻ എം.പി പുരസ്കാരം സമർപ്പിക്കും. വിവിധ പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് എ.കെ. ശശിധരൻ മാസ്റ്റർ വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.