ബി. ഹരിശങ്കർ
Posted On
date_range Updated On
date_range കെ.വി. കൃഷ്ണഅയ്യർ പുരസ്കാരം ബി. ഹരിശങ്കറിന്
കോഴിക്കോട്: കേരള ചരിത്രത്തെക്കുറിച്ച് മികച്ച ഗവേഷണ നിർദേശത്തിനുള്ള 2023ലെ കെ.വി. കൃഷ്ണയ്യർ അവാർഡ് ബി. ഹരിശങ്കറിന് നൽകും. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. കാലിക്കറ്റ് ഹെറിറ്റേജ് ഫോറമാണ് അവാർഡ് നൽകുന്നത്.
തഞ്ചാവൂരിലെ തമിഴ് യൂനിവേഴ്സിറ്റി പ്രഫസർ ഡോ. സെൽവകുമാറിന്റെ മാർഗനിർദേശത്തിലാണ് ഗവേഷണം നടത്തിയത്. വ്യാഴാഴ്ച കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഡോ. എം.ജി. ശശിഭൂഷൻ ‘പ്രവാസത്തിൽ സാമൂതിരി’ അനുസ്മരണ പ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.