എ.കെ.ബി. നായർ
Posted On
date_range Updated On
date_range കെ.പി. കേശവമേനോൻ പുരസ്കാരം എ.കെ.ബി. നായർക്ക്
കോഴിക്കോട്: കെ.പി. കേശവമേനോന്റെ സ്മരണാർഥം സ്മാരക സമിതി നൽകുന്ന പുരസ്കാരത്തിന് ആധ്യാത്മിക പണ്ഡിതൻ എ.കെ.ബി. നായരെ തെരഞ്ഞെടുത്തു. 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം നവംബർ 11ന് വൈകീട്ട് നാലിന് ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള സമ്മാനിക്കും.
നളിനി ദാമോദരൻ, ഡോ. ഇ.കെ. ഗോവിന്ദവർമ രാജ, ആറ്റക്കോയ പള്ളിക്കണ്ടി എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് കെ.ടി. വാസുദേവൻ, ജനറൽ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി, ഗോപിനാഥ് ചേന്നര, ദിനൽ ആനന്ദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.