കോട്ടാങ്ങൽ പടയണിക്ക് ഇന്ന് ചൂട്ടു വെക്കും

മ​ല്ല​പ്പ​ള്ളി: പ്ര​സി​ദ്ധ​മാ​യ കോ​ട്ടാ​ങ്ങ​ൽ ഭ​ക്തി മ​ഹാ​ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ പ​ട​യ​ണി​ക്ക്​ തി​ങ്ക​ളാ​ഴ്ച ചൂ​ട്ടു വെ​ക്കും. കു​ള​ത്തൂ​ർ ക​ര​യി​ൽ താ​ഴ​ത്തു വീ​ട്ടി​ൽ കൊ​ട്ടാ​ര​ത്തി​ൽ മൂ​ത്തോ​മു​റി കൃ​ഷ്ണ​പി​ള്ള​യും കോ​ട്ടാ​ങ്ങ​ൽ ക​ര​യി​ൽ പു​ളി​ക്ക​ൽ കൊ​ട്ടാ​ര​ത്തി​ൽ സു​രേ​ഷ് കു​മാ​റു​മാ​ണ് ചൂ​ട്ടു വെ​ക്കു​ം. 21ന് ​ക്ഷേ​ത്ര​ത്തി​ൽ എ​ട്ടു പ​ട​യ​ണി​ക്ക്​ ചൂ​ട്ട്​ വെ​ക്കു​ന്ന​ത്. 22ന് ​ചൂ​ട്ടു​വ​ല​ത്ത്​ ന​ട​ക്കും.

23, 24 തീ​യ​തി​ക​ളി​ൽ ഗ​ണ​പ​തി കോ​ല​വും, 25, 26 തീ​യ​തി​ക​ളി​ൽ അ​ട​വി​യും ന​ട​ക്കും. 27 നും 28നും ​വ​ലി​യ പ​ട​യ​ണി. വ​ലി​യ പ​ട​യ​ണി നാ​ളി​ൽ ന​ട​ക്കു​ന്ന വേ​ല​യും വി​ള​ക്കും ക്ഷേ​ത്ര​ത്തി​ലെ സു​പ്ര​ധാ​ന ച​ട​ങ്ങാ​ണ്‌. അ​തേ ദി​വ​സ​ങ്ങ​ളി​ൽ തി​രു​മു​ഖം ദ​ർ​ശ​നം സാ​ധ്യം ആ​യ​തി​നാ​ൽ പ​തി​നാ​യി​ര​ങ്ങ​ളാ​ണ്‌ ക്ഷേ​ത്ര​ത്തി​ലേ​ക്ക് പ്രാ​ർ​ഥ​നാ​പൂ​ർ​വം എ​ത്തു​ന്ന​ത്.

Tags:    
News Summary - Kottangal padayani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.