Posted On
date_range Updated On
date_range സി.ബി.എസ്.ഇ കലോത്സവം: സമഗ്ര കവറേജിനുള്ള പുരസ്കാരം ‘മാധ്യമ’ത്തിന്
പെരുമ്പിലാവ്: സഹോദയ സി.ബി.എസ്.ഇ ജില്ല കലോത്സവ കമ്മിറ്റി മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ സമഗ്ര കവറേജിനുള്ള പുരസ്കാരത്തിന് ‘മാധ്യമം’ പത്രം അർഹരായി.
മൂന്നു ദിവസങ്ങളിലായി നടന്ന കലാമാമാങ്കത്തിന്റെ സമാപന ചടങ്ങിൽ കുന്നംകുളം എ.ഇ.ഒ എ. മൊയ്തീനിൽനിന്ന് ‘മാധ്യമം’ ലേഖകൻ ഡെന്നി പുലിക്കോട്ടിൽ പുരസ്കാരം ഏറ്റുവാങ്ങി. പൊതുസമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. സഹോദയ ജില്ല പ്രസിഡന്റ് എം.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഓവറോൾ ചാമ്പ്യന്മാർ ഉൾപ്പെടെ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.