ടി.പി. വിനോദ് 

അയനം - എ. അയ്യപ്പൻ കവിതാപുരസ്കാരം ടി.പി. വിനോദിന്

തൃശൂർ: കവി എ. അയ്യപ്പന്‍റെ ഓർമ്മയ്ക്കായി അയനം സാംസ്കാരിക വേദി ഏർപ്പെടുത്തിയ പതിമൂന്നാമത് അയനം - എ. അയ്യപ്പൻ കവിതാ പുരസ്കാരം ടി.പി.വിനോദിന്റെ 'സത്യമായും ലോകമേ' എന്ന കവിതാ സമാഹാരത്തിന്. ഡി.സി.ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പി.പി. രാമചന്ദ്രൻ ചെയർമാനും എം.എസ്. ബനേഷ്, സുബീഷ് തെക്കൂട്ട് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തെരഞ്ഞെടുത്തത്.

ഫെബ്രുവരി 12ന് കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽവെച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് അയനം ചെയർമാൻ വിജേഷ് എടക്കുന്നി, കൺവീനർ പി.വി. ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.

കണ്ണൂര്‍ ജില്ലയിലെ കൊയ്യം സ്വദേശിയാണ് ടി.പി. വിനോദ്. ബംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ കെമിസ്ട്രി വിഭാഗത്തില്‍ അസോസിയേറ്റ് പ്രഫസ്സറാണ്. നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍, അല്ലാതെന്ത്?, സന്ദേഹങ്ങളുടെ നിർദ്ദേശാങ്കങ്ങൾ, ഗറില്ലാസ്വഭാവമുള്ള ഒരു ഖേദം, സത്യമായും ലോകമേ എന്നീ അഞ്ച് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അല്ലാതെന്ത്? എന്ന സമാഹാരത്തിന് ബി.സി.വി കവിതാപുരസ്കാരം ലഭിച്ചു. സത്യമായും ലോകമേ എന്ന സമാഹാരത്തിന് മൂടാടി ദാമോദരൻ പുരസ്കാരം, ഡബ്ല്യു.ടി.പി ലൈവ് പുരസ്കാരം, പൂർണ-ആർ. രാമചന്ദ്രൻ പുരസ്കാരം, സച്ചി സ്മാരക പുരസ്കാരം എന്നിവയും ലഭിച്ചു. 

Tags:    
News Summary - Ayanam - A. Ayyappan Poetry Award to TP Vinod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:02 GMT