Posted On
date_range Updated On
date_range അക്ഷരരത്നം അവാർഡ് ശ്രീകുമാരൻ തമ്പിക്ക്
കോഴിക്കോട്: തപോവനം മെലഡീസിന്റെ പ്രഥമ അക്ഷരരത്നം ലെജന്ററി അവാർഡിന് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി അർഹനായതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 20,001 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് ഒക്ടോബർ 20ന് വൈകീട്ട് അഞ്ചിന് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന ‘ശ്രാവണ പൗർണമി’ സംഗീത പരിപാടിയിൽ വ്യവസായി ഗോകുലം ഗോപാലൻ സമ്മാനിക്കും. ചക്കോരത്തുകുളം തപോവനം പാർക്ക് കേന്ദ്രീകരിച്ച കലാസ്വാദകരുടെ കൂട്ടായ്മയാണ് തപോവനം മെലഡീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.