പരിക്കേറ്റ ജംഷാദ്
Posted On
date_range Updated On
date_range പറവണ്ണ കടപ്പുറത്ത് യുവാക്കളെ സംഘം ചേർന്ന് മർദിച്ചതായി പരാതി
തിരൂർ: പറവണ്ണ കടപ്പുറത്ത് യുവാക്കളെ സംഘം ചേർന്ന് മർദിച്ച് പരിക്കേൽപിച്ചതായി പരാതി. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. കാറിൽ ബീച്ചിലെത്തിയ പറവണ്ണ പുത്തങ്ങാടി സ്വദേശികൾക്കാണ് മർദനമേറ്റത്. കുട്ടി ഹസന്റെ പുരക്കൽ അസ്ലം, കമ്മാക്കാന്റെ പുരക്കൽ ജംഷാദ്, അജ്മൽ പള്ളാത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാർ തിരൂർ ജില്ല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രദേശത്ത് നേരത്തേ ആക്രമണമുണ്ടായതിനെ തുടർന്ന് പൊലീസ് ഇടപെട്ട് പരിഹരിച്ചിരുന്നു. സംഭവത്തിൽ തിരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.