പ്രശാന്ത്
Posted On
date_range Updated On
date_range പൊലീസ് കോൺസ്റ്റബിളിെൻറ വയർെലസ് ഹാൻഡ് സെറ്റ് മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
ഗൂഡല്ലൂർ: പൊലീസ് കോൺസ്റ്റബിളിന്റെ വയർലെസ് ഹാൻഡ് സെറ്റ് (വാക്കിടോക്കി) മോഷ്ടിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ഗൂഡല്ലൂർ കാശീംവയൽ സ്വദേശി പ്രശാന്ത് (23) ആണ് പിടിയിലായത്. ഗൂഡല്ലൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ചന്ദ്രശേഖർ കാറിൽ വെച്ചിരുന്ന വാക്കിടോക്കി ആണ് കാണാതായത്. പഴയ ബസ് സ്റ്റാൻഡ് സിഗ്നലിൽ രാത്രി ഡ്യൂട്ടിയിലായിരുന്നു ചന്ദ്രശേഖർ. സമീപത്ത് കാറും നിർത്തിയിട്ടിരുന്നു. ഇതിൽ നിന്നാണ് വാക്കിടോക്കി മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്കാണ് മോഷണം. സിസിടിവി കാമറ പരിശോധിച്ചതിൽ നിന്നാണ് യുവാവിനെക്കുറിച്ച് സൂചന ലഭിച്ചത്. പ്രതിയിൽനിന്ന് വാക്കിടോക്കി കണ്ടെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.