കട്ടിലിനടിയിൽ രഹസ്യ അറ; കായംകുളത്ത് 47 ലിറ്റർ വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ

കായംകുളം: വീടിന്‍റെ കിടപ്പുമുറിയിലെ കട്ടിലിനുള്ളിൽ രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ചിരുന്ന 47 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യശേഖരവുമായി മധ്യവയസ്കന്‍ പിടിയിൽ. പുല്ലുകുളങ്ങര സ്വദേശി വിനീഷ് (47) ആണ് ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫിസിലെ സംഘത്തിന്‍റെ പിടിയിലായത്. പ്രതി വളരെ നാളുകളായി പ്രദേശത്ത് നിയമവിരുദ്ധമായി മദ്യവിൽപ്പന നടത്തിവരികയായിരുന്നു. മുമ്പും എക്സൈസ് സംഘം ഇയാളുടെ വീട്ടിൽ പലതവണ പരിശോധനകൾ നടത്തിയിരുന്നെങ്കിലും മദ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

തുടർന്ന് ഇന്ന് ലഭിച്ച കൃത്യമായ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് കിടപ്പുമുറിയിലെ കട്ടിലിനുള്ളിൽ പ്രത്യേകം സജ്ജമാക്കിയ രഹസ്യ അറയിൽ നിന്ന് മദ്യശേഖരം പിടികൂടിയത്. ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. മഹേഷിന്‍റെ നിർദേശപ്രകാരം പ്രിവന്‍റീവ് ഓഫിസർ ടി. ടോണി സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Secret Room Under Bed: Man Held With 47 Litres of Liquor in Kayamkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.