യുവതിയെ ക്രൂരമായി മർദിച്ച് സഹോദരനും ഭാര്യയും; മാലമോഷണക്കഥയുടെ ചുരുളഴിച്ച് പൊലീസ്

കൊ​ച്ചി: സ്വർണമാ​ല മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച് യു​വ​തി​യെ സ​ഹോ​ദ​ര​നും ഭാ​ര്യ​യും ചേ​ർ​ന്ന് ക്രൂ​ര​മാ​യി മ​ർദി​ച്ച സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു. എന്നാ​ൽ, മോ​ഷ​ണം പോ​യെ​ന്ന് സഹോദരൻ അ​വ​കാ​ശ​പ്പെ​ട്ട മാ​ല പി​ന്നീ​ട് വീട്ടിലെ ക​ട്ടി​ലി​ന​ടി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഇ​ത് മു​ക്കു​പ​ണ്ടം ആ​ണെ​ന്ന് വ്യക്തമായി. ഇതോടെ ആരോപണം വ്യാജമെന്നും തെളിഞ്ഞു.

പ​റ​വൂ​ർ ന​ന്ദി​കു​ള​ങ്ങ​ര​യി​ലെ വീട്ടിൽ വെച്ച് യുവതിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആലങ്ങാട് സ്വദേശിയായ യു​വ​തി​യാണ് മർദനത്തിന് ഇരയായത്. സ​ഹോ​ദ​ര​ൻ ജ​യ്സ​ൺ, ഭാ​ര്യ എ​ന്നി​വ​ർ​ക്കെ​തി​രെ​ പ​റ​വൂ​ർ പൊലീ​സ് കേ​സെ​ടു​ത്തിട്ടുണ്ട്. യു​വ​തി​യെ ഇ​രു​വ​രും ചേ​ർ​ന്ന് ക്രൂ​ര​മാ​യി മർദിക്കുന്നതാണ് ദൃശ്യ​ങ്ങ​ളിലുള്ളത്.

സ​ഹോ​ദ​രി​ക്ക് ന​ൽ​കാ​നു​ള്ള ഒ​രു ല​ക്ഷം രൂ​പ തി​രി​കെ ന​ൽ​കാ​തി​രി​ക്കാ​ൻ വേ​ണ്ടി യുവാവ് ബോ​ധ​പൂ​ർ​വം കെ​ട്ടി​ച്ച​മ​ച്ച വ്യാ​ജ പ​രാ​തി​യാ​യി​രു​ന്നു മോ​ഷ​ണ​ക്ക​ഥ​യെ​ന്ന് പൊലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ന്‍റെ പകയിലാണ് മാ​ല മോ​ഷ്ടി​ച്ചെ​ന്ന ക​ള്ള​ക്ക​ഥ ഉ​ണ്ടാ​ക്കി ജ​യ്സ​ണും ഭാ​ര്യ​യും ചേ​ർ​ന്ന് യു​വ​തി​യെ ക്രൂ​ര​മാ​യി മ​ർദിച്ചത്.

അതേസമയം, ദൃശ്യങ്ങൾ ഉ​ൾ​പ്പെ​ടെ​യു​ള്ള തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് പൊ​ലീ​സി​ന്‍റെ തീ​രു​മാ​നം. ഇതു സംബന്ധിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തും.

മർദനത്തി​നു മുമ്പ് യുവതിയുടെ മൊബൈല്‍ ഫോണ്‍ സഹോദരൻ തറയിലേക്ക് വലിച്ചെറിയുന്നുണ്ട്. തല ചുമരിലിടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തു വന്നു. സഹോദരന്റെ ഭാര്യ ചൂല് കൊണ്ട് ശരീരം മുഴുവൻ അടിക്കുകയും ചെയ്യുന്നുണ്ട്.

വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് ഉപദ്രവിച്ചതെന്നാണ് യുവതി പറയുന്നത്. തനിക്ക് ഭ്രാന്താണെന്നാണ് സഹോദരനും ഭാര്യയും പൊലീസിനോട് പറഞ്ഞതെന്നും പരാതിയിലുണ്ട്. 

യുവതിയും സഹോദരനും തമ്മിൽ ദീർഘനാളായി കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് സഹോദരിയുടെ പേരിൽ മോഷണക്കഥയുമായി രംഗത്തെത്തിയത്. 

Tags:    
News Summary - Woman Brutally Beaten By Brother, Wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.